നീണ്ട ഇടവേളയ്ക്കുശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രശ്മി സോമൻ. ‘അനുരാഗം’ എന്ന സീരിയലിലൂടെയാണ് താരം വീണ്ടും എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിലെ അഭിനേതാക്കളെല്ലാം മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയിരിക്കുകയാണ്.
രശ്മിയുമായുള്ള സൗഹൃദം പുതുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു അവതാരക റിമി ടോമി. ഇരുവരും ‘കട്ടച്ചങ്കുകൾ’ ആയിരുന്നു എന്നാണ് രശ്മി പറയുന്നത്. എന്നാൽ പിന്നീട് പരസ്പരം കാണാൻ സാധിച്ചില്ല. അങ്ങനെ വർഷങ്ങൾക്കുശേഷമാണ് വീണ്ടും ഇരുവരും കാണുന്നത്.
മനോഹരമായി കരയുന്ന ഒരു സ്ത്രീയുണ്ടോ എന്നു ചോദിച്ചാൽ രശ്മി എന്നാണ് ഉത്തരമെന്ന് റിമി പറയുന്നു. 5 വർഷം മുൻപ് കണ്ട രശ്മിയിൽ നിന്ന് ഒരുപാട് മാറിപ്പോയെന്നും ഇപ്പോൾ ഒരുപാട് സംസാരിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. അതിന്റെ കാരണം രശ്മി തുറന്നു പറയുകയും ചെയ്തു. ‘‘എന്റെ ഏട്ടൻ നന്നായി സംസാരിക്കും. അപ്പോൾ നമ്മൾ പിടിച്ചു നിൽക്കണ്ടേ. ഒരാൾ കത്തിയെടുത്ത് വീശുമ്പോൾ അടുത്തയാൾ കത്തിയെടുത്ത് വീശണമല്ലോ’’- രശ്മി പറഞ്ഞു. സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോൺ, നിമിഷിക എന്നിവരാണ് രശ്മിക്കൊപ്പം ഷോയിലെത്തിയിരുന്നു.
Post Your Comments