CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസ് ഹൗസിനെ പിടി വിടാതെ കണ്ണിനസുഖം; ഇത്തവണ രജിത് കുമാർ പുറത്തേക്ക്

ബിഗ് ബോസിൽ ഇതിനകം ഏഴ് പേര്‍ക്കാണ് കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്.

ബിഗ് ബോസ് സീസണ്‍ രണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാര്‍ഥിയാണ് രജിത് കുമാർ.  ഇപ്പോഴിതാ ഹൗസിലെ വില്ലനായി മാറിയ കണ്ണിനസുഖം രജിത്തിനും വന്നിരിക്കുകയാണ് എന്ന തരത്തിലുള്ള പ്രൊമോ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ രജിത് കുമാറിന്റെ കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ മുഖത്ത് നീരിറക്കവുമുണ്ട്. മറ്റ് മത്സരാര്‍ഥികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതും ക്യാപ്റ്റന്‍ ബിഗ് ബോസിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതും പ്രൊമോയില്‍ കാണാം.

ബിഗ് ബോസിൽ ഇതിനകം ഏഴ് പേര്‍ക്കാണ് കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. പരീക്കുട്ടിക്കാണ് ആദ്യം കണ്ണിനസുഖം ഉണ്ടായത്. ചികിത്സയ്ക്കുവേണ്ടി ഹൗസിന് പുറത്ത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ പരീക്കുട്ടി പിന്നാലെ എവിക്ഷനിലൂടെ പുറത്താവുകയായിരുന്നു. പിന്നീട് രഘു, അലസാന്‍ഡ്ര, രേഷ്മ, പവന്‍, സുജോ എന്നിവര്‍ക്കാണ് കണ്ണിനസുഖം പിടിപെട്ടത്. ഇവരെ ബിഗ് ബോസ് ചികിത്സയ്ക്കായി ഹൗസില്‍ നിന്ന് മാറ്റുകയും ചെയ്തു.

എന്നാല്‍ പവന്‍ മാത്രമാണ് പിന്നീട് ഹൗസിലേക്ക് തിരിച്ചെത്തിയത്. ബാക്കിയുള്ള നാല് പേരെയും ബിഗ് ബോസ് അസുഖം പൂര്‍ണമായും ഭേദമാകാത്തതിനാല്‍ വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. പിന്നീട് ഇതേ ഇന്‍ഫെക്ഷന്‍ എലീനയ്ക്കും ദയയ്ക്കും പിടിപെട്ടു . എന്നാൽ പുതിയ പ്രൊമോയില്‍ രജിത് കുമാറിനൊപ്പം പവന്‍ ജിനോ തോമസിനും എന്തോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button