18ആം വയസ്സിൽ ലോകസുന്ദരിപ്പട്ടം നേടിയതിന്റെ ഓര്‍മ്മ പുതുക്കി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. രണ്ടായിരത്തിലാണ് പ്രിയങ്ക ലോകസുന്ദരിപ്പട്ടം നേടിയത്. പതിനെട്ടാം വയസില്‍ നടന്ന സംഭവം ഇന്നലെ കഴിഞ്ഞതുപോലെയുണ്ടെന്ന കുറിപ്പോടെ ലോകസുന്ദരിപ്പട്ടം നേടിയപ്പോഴുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം.
”18ാം വയസില്‍ മിസ്സ് വേള്‍ഡ്! 2000ല്‍! ഇന്നലെ ഞാന്‍ കണ്ട സ്വപ്‌നം പോലെ തോന്നുന്നു. 20 വര്‍ഷത്തിനു ശേഷം ഇപ്പോഴും അതേ ആവേശം ശക്തമായി തുടരുന്നു, ഒപ്പം ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കാതല്‍ കൂടിയാണിത്. അര്‍ഹിക്കുന്ന അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു”ചിത്രത്തോടൊപ്പം പ്രിയങ്ക കുറിച്ചു.
‘ദ സ്‌കൈ ഈസ് പിങ്ക്’ ആണ് പ്രിയങ്കയുടെതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ‘ദ വൈറ്റ് ടൈഗര്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
Post Your Comments