‘എന്റെ ആശയങ്ങളും നിലപാടുകളുമായി പൊരുത്തപ്പെടുന്ന ഒരാളെ കണ്ടെത്താൻ സാധിക്കുകയില്ല ‘ ; വിവാഹത്തെ കുറിച്ച് പാര്‍വതി തിരുവോത്ത്

ജീവിതത്തില്‍ ഒറ്റക്കായി പോകരുതല്ലോ. അവര്‍ ഒരു ഒപ്ഷന്‍ വെച്ചു. ഒന്നുകില്‍ കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സ്വന്തമായി ഒരു വീട്

സിനിമ നടി എന്നതിലുപരി സാമൂഹ്യ പ്രശ്നങ്ങളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന താരമാണ്   പാര്‍വതി തിരുവോത്ത്. തന്റയെ നിലപാടുകൾ ആരുടെ മുൻപിലും പറയാൻ പാര്‍വതിക്ക് മടിയില്ലാത്തതു കൊണ്ടുതന്നെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് പറയുകയാണ് നടി. തന്റെ ആശയങ്ങളും നിലപാടുകളുമായി പൊരുത്തപ്പെടുന്ന ഒരാളെ സ്വയം കണ്ടെത്തേണ്ടി വരുമെന്ന് അച്ഛനും അമ്മയും മനസ്സിലാക്കാന്‍ 10- 12 വര്‍ഷമെടുത്തെന്നാണ് ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ നടി പറയുന്നത്.

എന്റെ സുരക്ഷയായിരുന്നു അവരുടെ ചിന്ത. ജീവിതത്തില്‍ ഒറ്റക്കായി പോകരുതല്ലോ. അവര്‍ ഒരു ഒപ്ഷന്‍ വെച്ചു. ഒന്നുകില്‍ കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സ്വന്തമായി ഒരു വീട് വാങ്ങണം. ഞാന്‍ എത്രയും പെട്ടെന്ന് ഒരു വീട് വാങ്ങി. ഇപ്പോള്‍ അമ്മയ്‌ക്കും മനസ്സിലാകും. ചിലപ്പോള്‍ ഞാന്‍ കല്ല്യാണം കഴിച്ചേക്കില്ല ഒരു അമ്മയായേക്കില്ല എന്ന് . പക്ഷേ സന്തോഷമുള്ള ഒരു വ്യക്തിയായിരിക്കുമെന്ന് അമ്മയോട് പറയാറുണ്ട്. ഹാപ്പിനസ്സ് കോഷ്യന്റാണ് ജീവിതത്തില്‍ ഏറ്റവും വലുത് പാര്‍വതി പറഞ്ഞു.

Share
Leave a Comment