വലിയ ക്യാൻവാസിലുള്ള സിനിമകളുടെ ലിസ്റ്റിലാണ് മുരളി ഗോപി എന്ന തിരക്കഥാകൃത്ത് അടയാളപ്പെടുന്നത്. തിരക്കഥയിൽ തന്റെതായ ഒരു ശൈലി രൂപപ്പെടുത്തിയിട്ടുള്ള മുരളി ഗോപി മാസ് മസാല രുചിക്കൂട്ടുകൾ ചേർത്ത് എഴുതുന്ന തിരക്കഥാകൃത്തല്ല. ‘ടിയാൻ’, കമ്മാരസംഭവം ലൂസിഫർ പോലെയുള്ള താരപരിവേഷമുള്ള ചിത്രങ്ങൾ എഴുതിയപ്പോഴും മുരളി ഗോപി എന്ന തിരക്കഥാകൃത്ത് തന്റെതായ എഴുത്ത് ശൈലിയിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. സൂപ്പർ താരങ്ങൾ തന്റെ സിനിമയിലേക്ക് വരുമ്പോഴും അവർക്ക് വേണ്ടി താൻ തിരക്കഥയിൽ കോംപ്രമൈസ് ചെയ്തിട്ടില്ലെന്ന് തുറന്നു പറയുകയാണ് മുരളി ഗോപി
എന്റെ സിനിമാ ജീവിതത്തിൽ ഞാൻ താരങ്ങൾക്ക് വേണ്ടി എഴുത്തിൽ കോംപ്രമൈസ് ചെയ്തിട്ടില്ല .എന്റെ സിനിമയിൽ അഭിനയിച്ച താരങ്ങളാരും അങ്ങനെയൊരു ഇടപെടൽ നടത്തിയിട്ടുമില്ല .ജനുവരി മാസം അവസാനം tതിരുവനന്തപുരം കനകക്കുന്നില്‍ മാതൃഭൂമി സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിക്കിടെയുള്ള സംവാദത്തിനിടെയായിരുന്നു മുരളി ഗോപിയുടെ തുറന്നു പറച്ചിൽ. ഭരത് ഗോപി എന്ന അച്ഛന് തനിക്ക് സ്വാധീനമല്ലെന്നും പ്രചോദനമാണെന്നും മുരളി ഗോപി പറയുന്നു.സ്വാധീനം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് അഭികാമ്യമായ കാര്യമല്ലെന്നും അങ്ങനെ ഒരു സ്വാധീനം ഒരാളില്‍ നിന്ന് വന്നു ചേരുന്നുവെങ്കില്‍ അത് താന്‍ മാറ്റി നിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും മുരളി ഗോപി സംവാദത്തിനിടെ പങ്കുവെച്ചു.
Post Your Comments