
പ്രണയ ദിനത്തിൽ ഒരു സ്പെഷ്യൽ ടീസറുമായി എത്തിയിരിക്കുകയാണ് ടോവിനോ തോമസ് നായകനാകുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പ്രാരാബ്ദം ഉള്ളവന് പ്രണയം, കാമുകി എന്നിവയൊക്കെ വളരെ ചിലവേറിയതാണെന്ന് വിദേശ വിനോദ സഞ്ചാരിയായ സുഹൃത്തിനോട് പറയുന്ന രംഗമാണ് ടീസറിൽ.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർക്കൊപ്പം ടൊവിനോയും ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്. മലയാളത്തിൽ എത്തുന്ന മറ്റൊരു റോഡ് മൂവി ആയിരിക്കും ചിത്രമെന്നാണ് സൂചന.
Post Your Comments