പുല്‍വാമ ഭീകരാക്രണത്തിന്റെ സ്മരണ പുതുക്കി മോഹന്‍ലാല്‍. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീരജവാന്മാരുടെ മഹത്തായ ത്യാഗത്തിന് എന്നെന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കും എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
2019 ഫെബ്രുവരി 14-നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്.
Post Your Comments