ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട അവതാരകനാണ് ജീവ ജോസഫ് . സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പാട്ട് റിയാലിറ്റി ഷോ യിലൂടെയാണ് ജീവ കുടുതലും ശ്രദ്ധേയനാവുന്നത് ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം പറയുകയാണ് താരം.വനിത മാഗസിന് നല്കിയ അഭിമുഖത്തിലാണ് ജീവ ഈ കാര്യം പറയുന്നത്.
എയറനോട്ടിക്കല് എന്ജിനീയറിങ്ങാണ് പഠിച്ചതെങ്കിലും പൂര്‍ത്തിയാക്കില്ല. മൂന്ന് വര്‍ഷം പഠിച്ച ശേഷമാണ് ഇത് നമുക്ക് പറ്റുന്ന പണിയല്ലെന്ന് തിരിച്ചറിയുന്നത്. ലക്ഷ്യം സിനിമയായിരുന്നു. ഇപ്പോഴും അതാണ് പ്രധാന ലക്ഷ്യം. യാദൃശ്ചികമായാണ് ആങ്കറിങ്ങിലേക്ക് എത്തിയത്. സൂര്യ മ്യൂസിക്കിന്റെ ഓഡിഷന് എന്റെ അടുത്ത സുഹൃത്തുക്കളായ കപ്പിള്സിനൊപ്പം കൂട്ട് പോയതാണ്. അവിടെ ചെന്നപ്പോള്‍ ഞാന്‍ മാറി നില്‍ക്കുന്നത് കണ്ട് സെക്യൂരിറ്റി എന്തിനാണ് വന്നതെന്ന് ചോദിച്ചു. അപ്പോള്‍ പറയാന്‍ തോന്നിയത് ഓഡിഷന് വന്നതാണെന്നാണ്. അങ്ങനെ ഓഡിഷനില്‍ പങ്കെടുത്തു. ആദ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നാല്പത് പേരിലും ഒരു മാസം കഴിഞ്ഞ് തിരഞ്ഞെടുത്ത രണ്ട് പേരിലും ഞാനുണ്ടായിരുന്നു.
പിന്നീട് പല ഷോകളും സൂര്യയിൽ ചെയ്തു. പാട്ട് വണ്ടിയില്‍ വച്ചാണ് ഞാന്‍ എന്റെ ഭാര്യയെ കണ്ടുമുട്ടിയത്. എനിക്കൊപ്പം ഷോ യില്‍ അവതാരകയായി വന്നതാണ് അപര്‍ണ തോമസ്. അങ്ങനെ പാട്ട് വണ്ടി പതിയെ പ്രണയ വണ്ടിയായി മാറി. എങ്കില്‍ പിന്നെ ജീവിതത്തിലും ഈ ഷോ തുടരാം എന്ന് തീരുമാനിക്കുകയായിരുന്നു. പ്രണയം തോന്നി തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ വീട്ടില്‍ പറഞ്ഞു. അവരും സമ്മതിച്ചതോടെ ഉടന്‍ വിവാഹം നടന്നു. ഇപ്പോള്‍ പുള്ളിക്കാരി ഖത്തര്‍ എയര്‍വേസിലാണ്.
സൂര്യയില്‍ ജോലി ചെയ്യുമ്പോഴാണ് സീ ചാനലില്‍ അവസരം ലഭിക്കുന്നത്. ലൈവ് ഷോ ചെയ്യുമ്പോള്‍ പലപ്പോഴും എനിക്ക് നാക്ക് പിഴയ്ക്കും. ഒരിക്കല്‍ 100 ലവ് ചെയ്യുമ്പോള്‍ ഒരു കോള്‍ വന്നു. ആ എപ്പിസോഡില്‍ ഗിഫ്റ്റിനെ കുറിച്ചാണ് സംസാരിച്ചത്. മഞ്ജു എന്നൊരു പെണ്‍കുട്ടി വിളിച്ചു. ലവറിന്റെ പേരൊക്കെ തിരക്കി. എന്ത് ഗിഫ്റ്റാണ് തരുന്നതെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് പാവകള്‍ തരും എന്ന് പറഞ്ഞു. അങ്ങനെ കോള്‍ കട്ട് ചെയ്ത് വേറെ ചിലതൊക്കെ പറഞ്ഞ് പാട്ട് വയ്ക്കും മുന്‍പ് ഞാന്‍ ഇത്ര കൂടി പറഞ്ഞു.
നമ്മളെ വിളിച്ചത് മഞ്ജുവാണ്. മഞ്ജുവിന് കുഞ്ഞ് കുട്ടികളെ സമ്മാനമായി കൊടുക്കുന്ന മനോജേട്ടന് വേണ്ടി ഈ പാട്ട് എന്ന്. പിന്നത്തെ പൂരം പറയണോ… കുറേ കാലം അതിന്റെ പേരില്‍ ഞാന്‍ നേരിട്ട ട്രോളിന് കണക്കില്ല. ജീവ പറയുന്നു. ഇതിനിടെ ഒരു സിനിമ ചെയ്തു. പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴും സിനിമ മനസിലുണ്ട് ജീവ പറഞ്ഞു.
Post Your Comments