ബിഗ് ബോസിൽ നിന്നും കണ്ണിന് അസുഖം മൂലം തല്ക്കാലത്തേയ്ക്ക് പുറത്തുപോയിരിക്കുന്ന മത്സരാർത്ഥിയാണ് എലീന പടിക്കല്‍. എന്നാൽ എലീനയെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ആര്യയോട് പറയുകയാണ് ഫുക്രു .
ഫുക്രു ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് വന്നിരുന്ന ആര്യ, ആദ്യം ഫുക്രുവിനെ നോക്കി ചിരിക്കുകയാണ് ചെയ്തത് . എന്നാൽ ആര്യ തന്റയെ അടുത്ത് വന്നിരുന്നതിന്റയെ ഉദ്ദേശ്യം ഫുക്രുവിനെ മനസിലായി. കഴിഞ്ഞ ദിവസം മുതല്‍ താൻ ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നുവെന്ന് ഫുക്രു പറഞ്ഞു. അതെ, അതു മനസ്സിലായി അതുകൊണ്ടാണ് താൻ വന്നത് എന്ന് ആര്യ പറഞ്ഞു. പ്രേമമൊന്നുമല്ല, നല്ല ആത്മബന്ധം ആണ് എന്ന് ഫുക്രു പറഞ്ഞു. അതെ നല്ല ഫ്രണ്ട്ഷിപ്പ്, അത് നല്ലതാണ് എന്ന് ആര്യയും പറഞ്ഞു. അവള്‍ക്ക് നല്ല ഒരു റിലേഷൻഷിപ്പ് ഉണ്ട് എന്നത് തനിക്ക് അറിയാം, തന്റെ കാര്യം അവള്ക്കുമറിയാമെന്നും ഫുക്രു പറഞ്ഞു. അവള് പോയതുകൊണ്ട് ഡൌണാകല്ലേ, മിസ്സിംഗ് എല്ലാവര്ക്കും തോന്നുന്നുണ്ട്. അവള് തിരിച്ചുവരുമെന്ന് ആര്യ പറഞ്ഞു. അവളെയാണ് തനിക്കും ഏറ്റവും മിസ് ചെയ്യുന്നത് എന്നും ആര്യ പറഞ്ഞു. അതെ എല്ലായിടത്തും ഓടിച്ചാടി നടക്കുന്നത് അല്ലേ എന്ന് ഫുക്രു പറഞ്ഞു.
എന്നാൽ ഡോക്ടറെ കാണാനായി കണ്‍ഫെഷന്‍ റൂം വഴി പുറത്തേയ്ക്ക് പോയ എലീന പ്രത്യേകം യാത്ര പറഞ്ഞതും ഫുക്രുവിനോടു മാത്രമായിരുന്നു. ഇതിനു ശേഷം സ്മോക്കിങ് റൂമില്‍ പോയി ക്യാമറയ്ക്ക് മുഖം തരാതിരുന്ന ഫുക്രു കരയുകയായിരുന്നോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
Post Your Comments