CinemaGeneralLatest NewsMollywoodNEWS

ഉമ്മ കൊടുത്തു. കെട്ടിപ്പിടിച്ചും അത് അവസാനിപ്പിച്ചു ; രജിത്തും ഫുക്രുവും തമ്മിലുള്ള തർക്കം പരിഹരിച്ച് ബിഗ് ബോസ്

രാവിലത്തെ ടാസ്‍കിന്റയെ ഭാഗമായി ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളെ ഓരോ ഉത്പന്നമായി കണ്ട് വില്‍ക്കാൻ ശ്രമിക്കുക എന്നതായിരുന്നു

ബിഗ് ബോസ് ഹൗസിനെ പോര്‍ക്കളമാക്കി മാറ്റുന്ന തരം ടാസ്‌കുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കണ്ട് വരുന്നത്. നാണയത്തുട്ടുകളുടെ മാതൃകകള്‍ മോഷ്‍ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങൾ തുടങ്ങിയതെങ്കിലും ഇന്നലെ ഫുക്രുവും രജിത് കുമാറും തമ്മില്‍ നടന്ന കയ്യാങ്കളി സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനത്തിനാണ് വഴിവെച്ചത്. ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിൽ
പരുക്കേല്‍ക്കുകയും ചെയ്‍തു. എന്നാല്‍ ക്ലൈമാക്സില്‍ തര്‍ക്കം ഒരു ട്വിസ്റ്റിലേക്കാണ് ബിഗ് ബോസ് എത്തിച്ചത്.

രാവിലത്തെ ടാസ്‍കിന്റയെ ഭാഗമായി ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളെ ഓരോ ഉത്പന്നമായി കണ്ട് വില്‍ക്കാൻ ശ്രമിക്കുക എന്നതായിരുന്നു. ആര്യക്കാണ് ഈ ടാസ്‍ക് നൽകിയിരുന്നത്. ടാസ്‍കിൽ രജിത് കുമാറിനെയും പവനെയും ലക്ഷ്യം വെച്ചായിരുന്നു ആര്യ സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ  ടാസ്‍കിൽ രജിത് കുമാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു.

എന്നാൽ ടാസ്‍ക് കഴിഞ്ഞ് ഗാര്‍ഡൻ ഭാഗത്ത് നിന്ന് വീട്ടിനുള്ളിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ഫുക്രുവും രജിത് കുമാറും തമ്മില്‍ കയ്യാങ്കളിയുണ്ടായിരുന്നു. ഓടി വാതിലിന്റയെ മുൻപിലെത്തിയ ഫക്രു  രാവിലെ കേട്ട പാട്ട് പാടി വാതില്‍പിടിച്ച് ഡാൻസ് കളിയിക്കുകയായിരുന്നു. പിന്നാലെയെത്തിയ രജിത് തനിക്ക് അകത്തുപോകണം എന്ന് പറഞ്ഞ് വാതില്‍ തുറക്കാൻ ശ്രമിച്ചു. ഉടൻ ഫുക്രു അത് തടയാൻ ശ്രമിച്ചു.
തുടർന്ന് അത് ഉന്തുംതള്ളിലേക്കുമെത്തി.

വളരെ രൂക്ഷമായ തര്‍ക്കങ്ങളാണ് പിന്നീടുണ്ടായത്. വാതില്‍ പിടിച്ച ഫുക്രുവിനും തുറക്കാൻ ശ്രമിച്ച രജിത് കുമാറിനും പരുക്കേറ്റു. തനിക്ക് അകത്തുപോകണം അതിനാണ് വാതില്‍ തുറന്നത് എന്ന് രജിത് കുമാര്‍ പറഞ്ഞു. തന്നെ പിടിച്ചുമാറ്റിയത് എന്തിന് എന്ന് ഫുക്രുവും പറഞ്ഞു. സ്വന്തം വീട്ടിലെ വാതില്‍ അടച്ചാല്‍ മതി ഇത് എല്ലാവരുടെയും വീടാണ് എന്ന് രജിത് കുമാര്‍ പറഞ്ഞു. പരുക്കേറ്റ വിരലിന് മരുന്ന് വയ്‍ക്ക് എന്ന് ആരോ പറഞ്ഞപ്പോള്‍ പേപ്പട്ടി കടിച്ചുവെന്ന് വിചാരിച്ചോളാം എന്ന് ഫുക്രുവും പറഞ്ഞു. പരസ്‍പരം രൂക്ഷമായ അധിക്ഷേപങ്ങളായിരുന്നു രജിത് കുമാറും ഫുക്രുവും തമ്മിൽ നടന്നത്.

അതിനിടയിലാണ് ബിഗ് ബോസ് രജിത് കുമാറിനെയും ഫുക്രുവിനെയും വിളിപ്പിച്ചത്. വീട്ടില്‍ ഉണ്ടായത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് ബിഗ് ബോസ് രജിത് കുമാറിനോടും ഫുക്രുവിനോടും പറഞ്ഞു. ആശയപരമായ സംവാദവും തര്‍ക്കങ്ങളും ആകാം ശാരീരികമായ കയ്യേറ്റങ്ങളോ വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുന്ന തരത്തിലോ ഉള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നും ബിഗ് ബോസ് പറഞ്ഞു. പ്രശ്‍നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ബിഗ് ബോസ്സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിത് കുമാറും ഫുക്രുവും തമ്മില്‍ കൈകൊടുത്തു. ഉമ്മയും കൊടുത്തു. കെട്ടിപ്പിടിച്ച് രണ്ടുപേരും പുറത്തേയ്‍ക്കും വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button