മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് ഭാവന. താരത്തിന്റയെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവാഹത്തോടെ മലയാളത്തിൽ നിന്നും മാറി നിന്നെങ്കിലും കന്നഡ സിനിമകളിൽ സജീവമാണ് താരം. ഇപ്പോഴിതാ പ്രണയദിനത്തില്‍ ഭര്‍ത്താവ് നവീനെഴുതിയ കുറിപ്പാണ് ഭാവന സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.
‘2011ല്‍ നാം ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നീയാകും എന്‍റെ പ്രണയമെന്ന് ഞാന്‍ കരുതിയതേയില്ല. ഒരു പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന് അപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ നമുക്ക് അധികം സമയം വേണ്ടിവന്നില്ല. നല്ല പ്രണയങ്ങള്‍ ഏറ്റവും നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നതു പോലെ! നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായി അതെല്ലാം പ്രതിരോധിച്ചിട്ടുമുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ നമ്മള്‍ പോരാടും. നീയായി തന്നെ തുടരുന്നതിന് നന്ദി. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു’- ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. #MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്‌ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിട്ടുണ്ട്.
Post Your Comments