CinemaGeneralLatest NewsMollywoodNEWS

കല്യാണിയെ എന്‍റെ സിനിമയില്‍ നായികയാക്കാന്‍ ആഗ്രഹം: സത്യന്‍ അന്തിക്കാട് പറഞ്ഞതിനെക്കുറിച്ച് അനൂപ്‌ സത്യന്‍

എനിക്ക് അറിയില്ലായിരുന്നു സത്യന്‍ അങ്കിളാണ് എന്നോട് സംസാരിക്കാന്‍ പോകുന്നതെന്ന്

മലയാളത്തിലെ തന്റെ ആദ്യ ചിത്രത്തില്‍ തന്നെ  ശ്രദ്ധേയമായ പ്രകടനം കൊണ്ട് പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പുതുമുഖ നടിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ  നിഖിത എന്ന നായിക കഥാപാത്രത്തെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കല്യാണി ഗംഭീരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ നായിക വേഷം തന്നെ മികച്ചതാക്കിയ കല്യാണിയെ തേടി നിരവധി അഭിനന്ദനങ്ങള്‍ എത്തുമ്പോള്‍ തന്നെ ഏറ്റവും ഞെട്ടിച്ചത് സത്യന്‍ അന്തിക്കാടിന്റെ അഭിനന്ദനമായിരുന്നുവെന്ന് തുറന്നു പറയുകയാണ് കല്യാണി.

‘എനിക്ക് ഏറ്റവും സര്‍പ്രൈസ് ആയത് സത്യന്‍ അങ്കിള്‍ സംസാരിച്ചപ്പോഴായിരുന്നു. സിനിമ കണ്ട ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ ഉണ്ടെന്നും ഫോണ്‍ കൊടുക്കുകയാണെന്നും പറഞ്ഞാണ് അനൂപ്‌ സത്യന്‍, അങ്കിളിന് ഫോണ്‍ കൈമാറിയത്. എനിക്ക് അറിയില്ലായിരുന്നു സത്യന്‍ അങ്കിളാണ് എന്നോട് സംസാരിക്കാന്‍ പോകുന്നതെന്ന്. ഫോണിലൂടെ ഞാന്‍ സത്യന്‍ അന്തിക്കാട് ആണെന്ന് പറഞ്ഞപ്പോള്‍ ശരിക്കും എക്സൈറ്റായി. അങ്കിളിന്റെ അഭിനന്ദനം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. അനൂപിനോട് സത്യന്‍ അന്തിക്കാട് പങ്കുവെച്ചത് തന്റെ സിനിമയിലും കല്യാണിയെ നായികയാക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ അനൂപ്‌ സത്യന്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button