CinemaGeneralLatest NewsMollywoodNEWS

ഭാവം ഉള്‍ക്കൊണ്ട് പാട്ട് പാടി സുരേഷ് ഗോപി ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

2011 ല്‍ ഒരു പൊതു വേദിയില്‍ വച്ച് സുരേഷ് ഗോപി പാടിയ പാട്ടിന്റയെ വിഡിയോയാണ് അജു വര്‍ഗീസ് പങ്കുവച്ചത്.

സിനിമ താരം സുരേഷ് ഗോപി പാടിയൊരു പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഹിറ്റായിരിക്കുന്നത് . നടൻ അജു വർഗീസാണ് ആ പാട്ട് ഫേസ്ബുക്കിൽ പങ്കുവച്ചത്. 2011 ല്‍ ഒരു പൊതു വേദിയില്‍ വച്ച് സുരേഷ് ഗോപി പാടിയ പാട്ടിന്റയെ വിഡിയോയാണ് അജു വര്‍ഗീസ് പങ്കുവച്ചത്. അജുവിന്റെ പോസ്റ്റിനു പിന്നാലെ ആരാധകർ സുരേഷ് ഗോപിയുടെ പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. ‘നെ‍ഞ്ചുക്കുൾ പെയ്തിടും മാ മാഴൈ നീരുക്കുൾ മൂഴ്കിടും താമരൈ’ എന്ന ഗാനമാണ് താരം പാടുന്നത്.

ഭാവം ഉള്‍ക്കൊണ്ട് ഏറെ ആസ്വദിച്ചാണ് താരത്തിന്റെ പാട്ട്. വിഡിയോ മിനിറ്റുകള്‍ക്കകം തന്നെ വൈറലായി മാറുകയും ചെയ്തു. അപൂർവമായ വിഡിയോ പങ്കു വച്ചതിന് പലരും അജു വർഗീസിനോട് നന്ദി പറയുന്നുമുണ്ട്. 2008–ൽ സൂര്യ നായകനായി എത്തിയ വാരണം ആയിരം എന്ന ചിത്രത്തിലെ ഗാനമാണിത്. ഹാരിസ് ജയരാജ് ഈണം പകർന്ന ഗാനം ആലപിച്ചത് ഹരിഹരൻ ആണ്. താമരയുടേതാണ് വരികൾ.

shortlink

Related Articles

Post Your Comments


Back to top button