പ്രണയദിനത്തിൽ കുടുംബചിതരം പങ്കുവച്ചിരിക്കുകയാണ് പ്രമുഖ നടന് ഹരീഷ് കണാരൻ. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ചിത്രവും അതിനു ഒരു ആധകന് നല്കിയ കമന്റിനു താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം’…എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഭാര്യ സന്ധ്യയ്ക്കും രണ്ട് മക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് ഹരീഷ് പങ്കുവച്ചത്.
‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’ എന്നായിരുന്നു ചിത്രത്തിനു ഒരു പ്രേക്ഷകൻ നൽകിയ കമന്റ്. ഈ കമന്റിന് ഹരീഷ് കണാരൻ നൽകിയ മറുപടി‘എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ’–ഇങ്ങനെയായിരുന്നു.
ഹരീഷ് ഒരു മാതൃകയാണെന്നും വിവാഹജീവിതത്തിലെ മഹത്തായ കാര്യമാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കിയതെന്നും അഭിപ്രായപ്പെട്ട ആരാധകർ ചിത്രവും പോസ്റ്റും ഏറ്റെടുത്തുക്കഴിഞ്ഞു.
Post Your Comments