സംഗീത സംവിധായകൻ ഗോപി സുന്ദറിനെ പ്രണയദിനാശംസകൾ നേർന്ന് ഗായിക അഭയ ഹിരൺമയി. ഗോപി സുന്ദറുമായുള്ള അടുപ്പത്തെ കുറിച്ച് അഭയ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്കൊന്നും തങ്ങളുടെ ജീവിതത്തിനോ പ്രണയത്തിനോ പ്രാധാന്യം നൽകാതെയാണ് ഇരുവരും മുന്നോട്ട് പോകുന്നത്.
ഇപ്പോഴിതാ വാലന്റൈൻസ് ഡേയിൽ പ്രണയിച്ചു തീരാത്ത തങ്ങളുടെ ജീവിതത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് അഭയ ഗോപി സുന്ദറിന് പ്രണയദിനാശംസകൾ നേരുന്നത്.
“പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,” ഇരുവരുടെയും ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭയ കുറിച്ചു.
വ്യക്തി ജീവിതത്തിനോടൊപ്പം തന്നെ സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്.
Post Your Comments