സ്‌റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് വിജയ് ദേവരകൊണ്ട. നടന്റെ വസ്ത്രധാരണം പലപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ വേറിട്ട ലുക്കിലെത്തിയ താരത്തിന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തലയില്‍ കെട്ടും ലുങ്കിയും ഷര്‍ട്ടുമിട്ടാണ് താരം സിനിമയുടെ പ്രി റിലീസ് ഇവന്റിന് എത്തിയത്. ഇങ്ങനെയൊക്കെ വസ്ത്രം ധരിച്ചു വരണമെങ്കിൽ നല്ല ചങ്കൂറ്റം വേണം എന്നാണ് ആരാധകരുടെ അഭിപ്രായം. മാസ് കാണിക്കാൻ വേണ്ടിയൊരു മനുഷ്യൻ എന്നും വിശേഷിപ്പിക്കുന്നുണ്ട് ആരാധകര്‍. എന്നാൽ താരത്തിനെ ട്രോളുന്നവരും കുറവല്ല.
നടനൊപ്പം സഹതാരമായ റാഷി ഖന്നയും ഉണ്ടായിരുന്നു. വിജയുടെ എറ്റവും പുതിയ ചിത്രം വേള്‍ഫ് ഫേമസ് ലവറിന്റെ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും.ഫെബ്രുവരി 14നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിശാഖപട്ടണത്താണ് വേള്‍ഡ് ഫേമസ് ലവറിന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്.
ഡിയര്‍ കംമ്രേഡിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് വേള്‍ഡ് ഫേമസ് ലവര്‍. ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് നായികമാര്‍.
Leave a Comment