ബ്ലെസ്സി സംവിധാനം ചെയ്ത ‘കാഴ്ച’യിലെ അമ്പിളിയും കൊച്ചുണ്ടാപ്രിയും പ്രേക്ഷകരുടെ കുസൃതിയും ഒടുവില്‍ വിങ്ങലുമായിരുന്നു. കൊച്ചുണ്ടാപ്രിയെ പിരിയേണ്ടി വന്ന അമ്പിളിയുടെ മുഖം വലിയ വേദനയുടെ കുഞ്ഞു മുഖമാണ്. അമ്പിളിയായി സൈനുഷയും കൊച്ചുണ്ടാപ്രിയായി യഷും തകര്‍ത്തഭിനയിച്ച ചിത്രം വീണ്ടും അവരുടെ ഓര്‍മ്മകളെ തിരികെ നല്‍കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ തന്റെ പൊന്നനിയന് കൊച്ചുണ്ടാപ്രിയെ തേടി പിടിച്ച അനുഭവം പങ്കിടുകയാണ് കാഴ്ചയിലെ അമ്പിളി
‘ ‘കാഴ്ച’ കഴിഞ്ഞു യഷിനെ കണ്ടിട്ടേയില്ല. ജോണ്‍സ് കുടയുടെ പരസ്യം കൂടി ഒരുമിച്ച് ചെയ്തിരുന്നു. പിന്നെ ഒരു വിവരവും ഇല്ല. ഈ കൂടികാഴ്ചയ്ക്ക് ഒരുങ്ങിയപ്പോള്‍ അവനിപ്പോള്‍ ഏതു രൂപത്തിലാണെന്ന് അറിയാന്‍ തോന്നി. ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയവ പരതി നോക്കിയാലോ എന്ന് വിചാരിച്ചു. പിന്നെ തോന്നി അതുവേണ്ട അവനെ കാണുന്നത് വരെയുള്ള എക്സൈറ്റ്മെന്റ് ആസ്വദിക്കാമല്ലോ. പതിനഞ്ച് വര്‍ഷം ഇത്ര വേഗം പോയെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. ‘കാഴ്ച’യില്‍ അഭിനയിക്കാന്‍ പോയതും ആ ലൊക്കേഷനില്‍ നിന്ന് പോന്നതും എല്ലാം ഓര്‍മ്മയുണ്ട്. യഷിന്റെ സ്വഭാവത്തിനും ഒട്ടും മാറ്റമില്ല. ഞാനിങ്ങനെ റേഡിയോ പോലെ ചറപറാ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവനാണെങ്കില്‍ ഇപ്പോഴും അതേ മൗനം’.അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ സനുഷ വ്യക്തമാക്കുന്നു.
Post Your Comments