ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നെങ്കിലും ടോറന്റ് ഹിറ്റായിരുന്നു . ഇപ്പോഴും ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷർക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. എന്നാൽ ചിത്രത്തിന്റയെ ആദ്യ ഭാഗത്തിൽ അഭിനയിക്കാൻ സംവിധായകൻ മിഥുൻ മാനുവൽ തോമസിനോട് ചാൻസ് ചോദിച്ച് വിളിച്ച സൈജു കുറുപ്പിനോട് ആടിൽ താങ്കൾ പറ്റിയ വേഷം ഇല്ലെന്നായിരുന്നു മിഥുന്റെ മറുപടി. ഇപ്പോഴിതാ അറക്കൽ അബുവായി സൈജു എത്തിയത് എങ്ങനെയെന്ന് പറയുകയാണ് മിഥുന്‍. റേഡിയോ മംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മിഥുൻ ഈ കാര്യം പറയുന്നത് .
വിജയ് ബാബുവാണ് എന്റെ നമ്പർ സൈജു ചേട്ടന് കൊടുക്കുന്നത്. ആദ്യ പടം ചെയ്യുമ്പോൾ സൈജു കുറുപ്പൊന്നും നമ്മുടെ റഡാറിൽ ഇല്ല. അങ്ങനെ സൈജുചേട്ടൻ വിളിക്കുന്നു, ‘ചേട്ടനെ സിനിമയിൽ ഉൾക്കൊള്ളിക്കണമെന്നുണ്ട്, ഇതിലെ കഥാപാത്രങ്ങളെല്ലാം ഗ്രാമീണരാണ്’ എന്നാണ് ഞാൻ മറുപടി പറഞ്ഞു. എന്റെ മനസിലെ അറക്കൽ അബുവിന്റെ കാരക്ടറൈസേഷൻ വേറെയായിരുന്നു. സൈജുവേട്ടൻ വിളിച്ച കാര്യം ഞാൻ വിജയ് ബാബു ചേട്ടനോടു പറഞ്ഞു.
‘പിന്നീട് ഞാൻ ഇങ്ങനെ ആലോചിച്ചു, സൈജുവേട്ടന്റെ കണ്ണുകൾക്ക് ഒരു പ്രത്യേക രസമുണ്ട്. വലിയ കണ്ണുകളാണ്. ഇയാൾ ഞെട്ടുന്നതും ഉണ്ടക്കണ്ണുവച്ച് നടക്കുന്നതും നന്നായി വരാൻ ചാൻസ് ഉണ്ടെന്ന് ചിന്തിച്ചപ്പോൾ തോന്നി. അങ്ങനെ കുറച്ച് ദിവസം സൈജുവേട്ടനെ അറക്കൽ അബുവായി സങ്കൽപിച്ച് നോക്കാൻ തുടങ്ങി. ചില ആളുകളെക്കുറിച്ച് നമുക്ക് തന്നെ ഒരു തോന്നൽ ഉണ്ടാകും. ആ തോന്നലിന്റെ പുറത്താണ് ഈ കഥാപാത്രത്തെ അദ്ദേഹത്തിന് ഏൽപിക്കുന്നത്.’ ‘അങ്ങനെ ഒരാഴ്ചയ്ക്കു ശേഷം ഞാൻ സൈജുവേട്ടനെ വിളിച്ചു. സിനിമയിൽ റോളുണ്ടെന്ന് പറഞ്ഞു. ഇദ്ദേഹം സിനിമയിൽ വന്നുകഴിഞ്ഞപ്പോൾ വളരെ പുതുമയുള്ള കഥാപാത്രമായി തോന്നുകയും ചെയ്തു ആ കഥാപാത്രം വൻ ഹിറ്റയി മാറുകയും ചെയ്തു.’–മിഥുൻ പറഞ്ഞു.
Post Your Comments