ഉപ്പും മുളകുമെന്ന പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ജൂഹി. എന്നാൽ പരമ്പരയില്‍ നിന്നും ജൂഹി പിന്‍വാങ്ങിയത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു പരമ്പരയില്‍ സിദ്ധാര്‍ത്ഥുമായുള്ള വിവാഹം നടന്നതിന് പിന്നാലെയായാണ് ലച്ചു അപ്രത്യക്ഷയായത്.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ പിന്മാറ്റമെന്നുമായിരുന്നു ജൂഹി പറഞ്ഞത്. ഇതിനിടയില്‍ തന്റെ പ്രണയത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. റോവിന് ജോര്‍ജുമായി പ്രണയത്തിലാണ് താനെന്ന് താരം സ്ഥിരീകരിച്ചതോടെ ഇവരുടെ വിവാഹമാണെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണോയെന്ന് വരെ തന്നോട് ചോദിച്ചിരുന്നതായി ജൂഹി പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ജൂഹിയും റോവിനും വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഉപ്പും മുളകിന് പിന്നാലെയായി യഥാര്‍ത്ഥ ജീവിതത്തിലും ജൂഹി റുസ്തഗി വിവാഹിതയാവാന്‍ പോവുകയാമെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. റോവിനുമായി പ്രണയത്തിലാണെന്നും ഇവരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് കഴിഞ്ഞുവെന്ന തരത്തിലുമൊക്കെയായിരുന്നു വാർത്തകൾ പ്രചരിച്ചത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചുമൊക്കെ ഇപ്പോഴിതാ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ജൂഹിയും റോവിനും.
വിവാഹത്തിന് ഒരു വര്‍ഷത്തെ സമയമുണ്ട്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ക്ക് ചില പ്ലാനുകളുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് അടുത്തിടെയാണ്. ജിപ്സി ട്രാവലിംഗാണ് ലക്ഷ്യം വെക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ പോയി അവിടത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ താമസിക്കും. അതിന്റെ കാര്യങ്ങളൊക്കെ ആയി വരുന്നതേയുള്ളൂ ജൂഹി പറഞ്ഞു.
ഉപ്പും മുളകിലെ വിവാഹം ശരിക്കും നടന്നതാണെന്നായിരുന്നു പലരും കരുതിയത്. അതിന് ശേഷം പുറത്തൊന്നും ഇറങ്ങാനാവാത്ത അവസ്ഥയായിരുന്നുവെന്നും ജൂഹി പറയുന്നു. സ്വന്തം വിവാഹം വരുമ്പോള്‍ പരമ്പരയില്‍ നിന്നും പിന്മാറുമെന്നുള്ള കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അവരോട് പറഞ്ഞിരുന്നുവെന്നും ജൂഹി പറയുന്നു. ജൂഹി ഉപ്പും മുളകും നിര്‍ത്താനുള്ള കാരണം താനാണെന്ന് പറഞ്ഞ് കുറേപേര്‍ ദേഷ്യപ്പെട്ടിരുന്നു. അത്തരത്തിലുള്ള മെസ്സേജുകള്‍ തനിക്ക് ലഭിച്ചിരുന്നതായി റോവിന് പറയുന്നു. നീ അവനെ കെട്ടിയിട്ട് ഇവന്റെ കൂടെയാണോ നടക്കുന്നതെന്ന് ഇടയ്ക്ക് അമ്മമാരൊക്കെ ചോദിച്ചിരുന്നു. റോവിനൊപ്പം പുറത്തേക്ക് പോയപ്പോളായിരുന്നു ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നതെന്നും ജൂഹി പറയുന്നു.
Post Your Comments