CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസ് ഹൗസിൽ വില്ലനായി വീണ്ടും കണ്ണിന് അസുഖം ; രണ്ടുപേര്‍ കൂടി പുറത്തേക്ക്

പരീക്കുട്ടിക്ക് പിന്നാലെ ഇതേ അസുഖം മൂലം അഞ്ച് മത്സരാർത്ഥികളെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നു.

ബിഗ് ബോസിൽ നിന്നും പുറത്തായ പരീക്കുട്ടിയില്‍ തുടങ്ങിയ കണ്ണിനസുഖം ഇപ്പോള്‍ വീടാകെ പകര്‍ന്ന മട്ടാണ്. പരീക്കുട്ടിക്ക് പിന്നാലെ ഇതേ അസുഖം മൂലം അഞ്ച് മത്സരാർത്ഥികളെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. എന്നാൽ ഇവരിൽ ഒരാള്‍ മാത്രമാണ് മടങ്ങിയെത്തിയത്. ബാക്കി നാല് പേര്‍ കൂടുതല്‍ പരിചരണം വേണ്ടതിനാല്‍ വീടുകളിലേക്ക് മടങ്ങിപ്പോയി എന്നാണ് മറ്റ് മത്സരാർത്ഥികളോടും
പ്രേക്ഷകരോടു ബിഗ് ബോസ് പറഞ്ഞിരുന്നത്. എന്നാൽ ഇതോടെ അടങ്ങി എന്ന് കരുതിയ വൈറസ് വീണ്ടും തലപൊക്കിത്തുടങ്ങിയ ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. ഇന്നലത്തെ എപ്പിസോഡിൽ ഇതേ കാരണത്താൽ രണ്ട് പേരെ കൂടി ഹൗസിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.

ദയ അശ്വതിക്കാണ് ആദ്യം കണ്ണിന് അസുഖം പിടിച്ചത്. ബിഗ് ബോസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് ദയാ അശ്വതി ചികിത്സയ്‍ക്കായി പോവുകയും ചെയ്‍തു. തനിക്ക് കിട്ടിയ നാണയത്തിന്റെ മാതൃകകള്‍ ഫുക്രുവിനെ എല്‍പ്പിച്ചാണ് ദയ അശ്വതി പോയത്. തുടര്‍ന്ന് എലീനയ്‍ക്കും കണ്ണിന് അസുഖം പിടിച്ചു. എലീനയെയും ബിഗ് ബോസ് ചികിത്സയ്‍ക്കായി വിളിപ്പിച്ചു. ഇപ്പോള്‍ മൊത്തം ആറുപേരാണ് കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്‍ക്കായി പോയിരിക്കുന്നത്. എന്നാൽ ഇവരുടെ തിരിച്ചുവരവ് എന്നായിരിക്കും എന്ന ആശങ്കയിലാണ് മറ്റ് മത്സരാർത്ഥികൾ.

shortlink

Related Articles

Post Your Comments


Back to top button