GeneralLatest NewsTV Shows

പുതിയ നിര്‍ദ്ദേശവുമായി ബിഗ്‌ ബോസ്; രജിത്തിനു പണി കൊടുത്ത് ഫുക്രു

ഈ കാര്‍ഡ് ഓരോരുത്തരായി വന്ന്‌ എടുക്കണമെന്നും അതില്‍ എഴുതിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും ആയിരുന്നു ഗെയിമിലെ നിര്‍ദ്ദേശം

മിനി സ്ക്രീനില്‍ ഏറെ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ്. ഹൗസില്‍ വന്‍ കോലാഹലമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ലക്ഷ്വറി ടാസ്ക്ക് സൃഷ്ടിച്ചിരുന്നത്. കയ്യില്‍ സൂക്ഷിച്ചിരുന്ന കോയിനുകള്‍ എപ്പോള്‍ വേണമെങ്കിലും എങ്ങനേയും പോകാമെന്ന് മുന്നറിയിപ്പ് ബിഗ് ബോസ് നല്‍കിയെങ്കിലും വളരെ വിദഗ്ദമായി തന്നെ രജിത് കുമാര്‍, പവന്‍ എന്നിവരില്‍ നിന്ന് കോയിനുകള്‍ മോഷണം പോകുകയായിരുന്നു. ഇതിന്റെ പേരില്‍ വന്‍ സംഘര്‍ഷമായിരുന്നു ബിഗ് ബോസ് ഹൗസില്‍ നടന്നത്. ഡോക്ടര്‍ രജിത് കുമാര്‍ ബിഗ് ബോസിന് മുന്നില്‍ പരാതി ഉന്നയിച്ചെങ്കിലും അതിന് ഫലം കണ്ടിരുന്നില്ല.

ലക്ഷ്വറി ടാസ്ക്കില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ചിരിക്കുന്നത് ഫുക്രുവിനും പാഷണം ഷാജിയ്ക്കും ആര്‍ജെ സൂരജിനുമാണ്. ഇവരാകും അടുത്ത ക്യാപ്റ്റനന്‍ സീ ടാസ്ക്കിലേയ്ക്കുളള മത്സരാര്‍ഥികള്‍. ഇപ്പോള്‍ അംഗങ്ങള്‍ക്ക് ഒരു രസകരമായ ടാസ്ക്കാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. കുറച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ കാര്‍ഡുകള്‍ ബിഗ് ബേസ് നല്‍കുകയായിരുന്നു. ഈ കാര്‍ഡ് ഓരോരുത്തരായി വന്ന്‌ എടുക്കണമെന്നും അതില്‍ എഴുതിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും ആയിരുന്നു ഗെയിമിലെ നിര്‍ദ്ദേശം. രജിത് കമാര്‍ അതില്‍ നിന്ന് ഒരു കാര്‍ഡ് എടുത്തു. തിരഞ്ഞെടുക്കുന്ന ആളുടെ അമ്ബത് ശതമാനം പോയിന്റുകള്‍ സ്വന്തം അക്കൗണ്ടിലേയ്ക്ക് വരുമെന്നതായിരുന്നു ആ കാര്‍ഡില്‍ എഴുതിയിരുന്നത്. ഫുക്രുവിനെയായിരുന്നു രജിത് കുമാര്‍ തിരഞ്ഞെടുത്തത്. പൊട്ടിച്ചിരിച്ച്‌ കൊണ്ടായിരുന്നു രജിത് കാര്‍ഡിലുള്ള നിര്‍ദ്ദേശം വായിച്ചത്.

തൊട്ട് പിന്നാലെ ഫുക്രുവിന്റെ ഊഴമായിരുന്നു. ഫുക്രു എടുത്ത കാര്‍ഡില്‍ ഉണ്ടായിരുന്നത് ആരെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് അയാളുടെ കയ്യിലുള്ള കോയിനുകള്‍ പൂജ്യമായി മാറും എന്നായിരുന്നു. ദൈവമുണ്ട് എന്ന് പറഞ്ഞു കൊണ്ട് രജിത്ത് കുമാറിന്റെ പേര് നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ കോയിന്‍ ടാസ്കിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

shortlink

Related Articles

Post Your Comments


Back to top button