CinemaGeneralLatest NewsMollywoodNEWS

‘വെരി ബാഡ് ഗെയിം, കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നു’ ; ഫുക്രുവിന്റെ ആക്രമണത്തെ കുറിച്ച് സോഷ്യൽ മീഡിയ

ഇത് വളരെ മോശം മത്സരമായിരുന്നെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് കണാരന്‍. 

ബിഗ് ബോസ് തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കണ്ടത്തിൽ വെച്ച്
വേറിട്ട മത്സര രീതിയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ബഹുമാനം പിന്നീട് അങ്ങോട്ട് ഇല്ലാതാവുന്ന കാഴ്ചകളാണ് കാണുന്നത്. പ്രധാനമായും ആശയങ്ങള്‍ കൊണ്ടും അഭിപ്രായ ഭിന്നതകള്‍ കൊണ്ടും എല്ലാവരും ഒറ്റപ്പെടുത്തുന്നത് ഡോ.രജിത് കുമാറിനെയാണ്.

ക്യാപ്റ്റന്‍സി ടാസ്‌കിലും മറ്റുള്ള മത്സരങ്ങളിലുമെല്ലാം രജിത്ത് ഒറ്റയ്ക്ക് ആവുന്നത് സ്ഥിരമാണ്. ഇപ്പോഴിതാ  രജിത്തും ഫുക്രുവും തമ്മില്‍ വലിയൊരു വാക്ക് തര്‍ക്കം ഉണ്ടാവുകയും അത് കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. കണ്ണ് പരിശോധനയ്ക്കായി പുറത്ത് പോയ മത്സരാര്‍ഥികള്‍ തരിച്ച് വരുന്ന സമയത്താണ് തര്‍ക്കം തുടങ്ങുന്നത്. ആദ്യം ഓടി വീടിന്റെ വാതില്‍ എത്തിയ ഫുക്രു ഡോറിൽ പിടിച്ച് പാട്ട് പാടി ഡാൻസ് കളിക്കുകയാണ് ചെയ്തത്. പിന്നാലെ എത്തിയ ജിത് വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോൾ ഇത് കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. രജിത്തിന്റെ വസ്ത്രത്തിന് മുകളില്‍ പിടിച്ച ഫുക്രു ”ഞാൻ പിടിച്ചിരിക്കുന്ന സാധനത്തിൽ പിടിക്കാൻ അയാൾ ആരാ ” എന്ന് ചോദിച്ച് കൊണ്ടാണ് രജിത്തിന് നേരെ എത്തുന്നത്.

ഇപ്പോഴിതാ ഇത് വളരെ മോശം മത്സരമായിരുന്നെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് കണാരന്‍.  ‘വെരി ബാഡ് ഗെയിം. കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നു. ഒരു അധ്യാപകന്‍ എന്നത് പോട്ടെ, അദ്ദേഹത്തിന്റെ വയസിനെ എങ്കിലും മാനിക്കാമായിരുന്നു. ശക്തമായ വിയോജിപ്പ്’ എന്നും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രജിത്തിന്റെ പ്രായം മറന്നുള്ള ഫുക്രുവിന്റെ ആക്രമണത്തെ കുറിച്ച് താരം പറഞ്ഞത്.

സോഷ്യൽ മീഡിയയിലും ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഈ പ്രോഗ്രാമിന് എതിരെ ലീഗൽ ആക്ഷൻ എടുക്കാനുള്ള സമയം വളരെയേറെ അതിക്രമിച്ചിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്യുന്നത്. ഫക്രു നീ പന്നിക്കൂട്ടങ്ങളുടെ ഇടയിൽ പെട്ടുപ്പോയി.. അതൊന്നും ഇവിടെ ആർക്കും കുഴപ്പമില്ല ബട്ട് നിന്റെ അച്ഛന്റെ പ്രായമുള്ള സാറിനെ നീ തൊട്ടതിന് ഞങ്ങൾ പകരം ചോദിച്ചിരിക്കും.,

ഇത് എന്തോന്ന് കാണിച്ചു കൂട്ടുന്നത് കാണുന്നവരുടെ മാനസിക നില തന്നെ തകരാർ ആകുന്ന ഷോ . ഇത് നിർത്തു.അല്ലേൽ അതിന് വേണ്ട നടപടി എടുക്കു അല്ലാതെ ഇങ്ങനെ കാണുന്നവരെയും പൊട്ടന്മാർ ആകുന്ന പോലെ………. , സ്വന്തം അച്ഛന്റെ പ്രായമുള്ള മനുഷ്യനെ തല്ലിയിട്ട് എന്ത് നേടാനാ ഫുക്ക്രു, ദൈവം പൊറുക്കില്ല ? നാളെ നീ ഇതിനുള്ള ശിക്ഷ നീ പ്രതീക്ഷിച്ചോ…………….. , ഇതിന്റെ ഓരോ പ്രോമോ
വരുമ്പോഴേക്കും നഞ്ചിൽ തീയാണ് ഇനി അടുത്തത് എന്ത് പണിയാണ് രജിത് സിരിനും പവനും കൊടുക്കുന്നത് എന്ന് ആലോചിച്ചിട്ട് എന്തായാലും അവിടെ രജിത് സാരും പവന് ഒഴിച്ചാൽ ബാകി ഉള്ളവരുടെ ചെറ്റ് കളാണ്…………. , വിവരവും വിദ്യാഭ്യാസം ഇല്ലായ്മയും ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നവൻ ഇതേ ചെയ്യൂ….. റെസ്‌പെക്ട് എൽഡേഴ്സ്. എന്നിങ്ങനെയുള്ള നിരവധി അഭിപ്രയങ്ങളാണ് ഇതിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button