അറുപത്തിമൂന്നാമത്തെ വയസിലും കണ്ടാല്‍ മുപ്പതിനപ്പുറം പറയില്ല. തായ്വാന് നടി ചെന്‍ മെയ്ഫെനെ കുറിച്ചാണ് ഈ പറയുന്നത്. ഇപ്പോഴിതാ ചെനിന്റെ സൗന്ദര്യരഹസ്യം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. തായ്വാന് ടിവിയില്‍ ലൂണാര്‍ എന്റര്‍ടെയിന്‍മെന്റ് സെപ്ഷ്യല്‍ ഡാന്‍സ് ഷോയിലെത്തിയ ചെന്‍ തൂവലുകളും സ്വീകന്സുകളുമുള്ള ഷീര്‍ ഗൗണാണ് മെര്‍മെയ്ഡ് ഡ്രെസിലെത്തിയ താരത്തിന്റെ ലുക്ക് കണ്ടാല്‍ യുവനടിമാര്‍ വരെ മാറി നില്ക്കും.
ഇപ്പോഴിതാ തന്റയെ സൗന്ദര്യരഹസ്യം എന്താണെന്ന് പറയുകയാണ് ചെന്‍ . ഫേസ്ബുക്കിലെ തന്റെ 50 ലക്ഷം ഫോളോവേഴ്സിനോടാണ് ചെന്‍ ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ദിവസവും രാവിലത്തെ ഭക്ഷണം ജിഞ്ചര്‍ സൂപ്പാണെന്ന് ചെന്‍ പറയുന്നു. ചൂട് വെള്ളത്തില്‍ ഹെര്‍ബ്സും സ്പൈസസും ഇഞ്ചിയും കുരുമുളകും ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ദൂരിയന്‍ പഴം നന്നായി തണുപ്പിച്ചതും ഒപ്പം കഴിക്കുമെന്നും അവര്‍ പറയുന്നു. ജിം, സ്പോര്‍ട്സ് ഇതിലൊന്നും തനിക്ക് താല്പര്യമില്ല, പകരം ഭക്ഷണത്തിന് ശേഷം നടക്കാന്‍ പോകും. യോഗയും മുടങ്ങാതെ ചെയ്യും. വീട്ടില്‍ തന്നെ വെയിറ്റ് ലിഫ്റ്റിങ് എക്സര്‍സൈസുകള്‍ ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ പരിശീലകന്റെ സഹായത്തോടെയാണ് ഇത്. അമ്പത്തിരണ്ട് കിലോയാണ് ഭാരം. എപ്പോഴും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ കാലുകള്‍ക്ക് ആവശ്യമായ വ്യായമങ്ങളും ചെയ്യാറുണ്ട്. ഇതിനായി പ്രത്യേകം പ്ലാറ്റ്ഫോമും വീട്ടില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട് ചെന്‍ പറഞ്ഞു.
Post Your Comments