പ്രശസ്ത ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനുമായ വെന്‍ഡെല്‍ റോഡ്രിക്സ് (60) അന്തരിച്ചു.ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പദ്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ് വെല്‍ഡെല്‍ റോഡ്രിക്‌സ്. 2014 ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു
ബൂം, ഫാഷന്‍ എന്നീ സിനിമകളിലും ട്രൂ വെസ്റ്റ് എന്ന ടെലിവിഷന്‍ പരമ്പരയിലും റോഡ്രിക്‌സ് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ പല പ്രശസ്ത താരങ്ങളും ആദ്യമായി മോഡലിങ് രംഗത്ത് ചുവടുവച്ചത് റോഡ്കിക്‌സിന്റെ ഫാഷന്‍ ഷോകളിലൂടെയായിരുന്നു. ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ തുടങ്ങിയവരെ ബോളിവുഡിന് പരിചയപ്പെടുത്തുന്നത് റോഡ്രിക്‌സാണ്.
അദ്ദേഹത്തിന്റയെ നിര്യാണത്തില്‍ ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആരോഗ്യമന്ത്രി വിശ്വജിത് റാണെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും റോഡ്രിക്‌സിന്റെ വിയോഗത്തില്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
Post Your Comments