കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് സാക്ഷികളെ ബുധനാഴ്ച വിസ്തരിച്ചു. നാല് സാക്ഷികളെ വിസ്താരത്തിന് വിളിപ്പിച്ചതില്‍ മൂന്നു പേരെയാണ് വിസ്തരിച്ചത്. തമ്മനത്ത് രാത്രികാല ഭക്ഷണശാല നടത്തുന്ന രണ്ട് സ്ത്രീകളെയും ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെയുമാണ് വിസ്തരിച്ചത്. എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ ചെയ്യുന്നത്. സമാന രീതിയിലുള്ള മൊഴികളായതിനാല്‍ ഒരാളെ വിസ്തരിക്കുന്നതില്‍നിന്ന് ഒഴിവാക്കി.
പ്രതികളെ കണ്ട സ്ത്രീ അടക്കം അഞ്ച് സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും. പള്‍സര്‍ സുനിയുടെ സുഹൃത്തിനെയും വിസ്തരിക്കും.
Post Your Comments