നടൻ വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അതിലൊന്ന് താരത്തിന്റയെ മതവുമായി ബന്ധപ്പെട്ട പ്രചരണമാണ്. ഇപ്പോഴിതാ ഈ വ്യാജവാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിജയ് സേതുപതി.വിജയ്‌യ്ക്ക് നേരെ ഉണ്ടായ ആദായനികുതി റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയിൽ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ വിജയ്‍യുടെ മതത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടായിരുന്നു.
മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു പ്രചരണം. ഇതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചതെന്നും ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു.
‘പോയി വേറെ പണി ഉണ്ടെങ്കിൽ അതുപോയി ചെയ്യൂ’ എന്നായിരുന്നു ഈ ആരോപണത്തിൽ വിജയ് സേതുപതിയുടെ മറുപടി. ഈ കുറിപ്പിന്റെ സ്ക്രീൻഷോട്ട് അടക്കം ട്വിറ്ററിൽ പങ്കുവച്ചാണ് താരം ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ബിഗിൽ സിനിമയുടെ പ്രതിഫലുമായി ബന്ധപ്പെട്ട് വിജയ്‍യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത്. മാസ്റ്റർ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവർ വിജയ്‍യെ ചോദ്യം ചെയ്തത്. 30 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഇക്കഴിഞ്ഞവെള്ളിയാഴ്ച്ചയാണ് വിജയ് സിനിമയുടെ ലൊക്കേഷനില്‍ മടങ്ങിയെത്തിയത്.
Post Your Comments