തന്റയെ കുടുംബവീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം. സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കാനായാണ് എസ്പിബി വീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കിയത്. കഴിഞ്ഞ ദിവസം നെല്ലൂരിലെത്തിയാണ് എസ്പിബി വീടിന്‍റെ രേഖകള്‍ കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമിജിക്ക് കൈമാറിയത്.
SP Balasubramaniam famous singer has donated his ancestral home at Nellore to Kanchi Math. He is singing in the presence of Kanchi Acharya Sri Vijayendra Saraswathi at his home in Nellore which he donated. pic.twitter.com/cRVEHPIYLv
— S Gurumurthy (@sgurumurthy) February 12, 2020
സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കുന്നതിനായി കാഞ്ചി മഠത്തിന് വീട് ദാനം നല്‍കുമെന്ന് എസ്പിബി നേരത്തെ പറഞ്ഞരുന്നു. ഇപ്പോഴിതാ വീടിന്‍റെ രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ കാഞ്ചി മഠാധിപതിയുടെ സമീപം എസ്പിബി പാടുന്ന വീഡിയോയും താരം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പതിനാറു ഭാഷകളിലായി നാലായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള എസ്പിബി ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്.
Post Your Comments