മലയാള സിനിമ ലോകത്ത് അഭിനയം കൊണ്ടും സംവിധാനം കൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ കൗതുകകരമായ ഒരുവിഷയത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അഫ്‌സല്‍ കരുനാഗപ്പള്ളി. ‘ഉപ്പും മുളകും’ സീരിയലിലൂടെ അച്ഛന്‍ വേഷത്തിലെത്തിയ കോട്ടയം രമേശ് എന്ന കലാകാരനെ അത്ര വേഗം നമ്മള്‍ മറക്കില്ല ചെറിയ വേഷങ്ങളിലൂടെ ആരാധക ശ്രദ്ധ നേടിയ നടനാണ് കോട്ടയം രമേശ് .1989 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടര്‍’ എന്ന ചിത്രത്തില്‍ നടന്‍ സുകുമാരന് ഒപ്പം അഭിനയിച്ച രമേശ് 31 വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ പൃഥ്വിരാജിനൊപ്പം അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ എത്തുകയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവര്‍ കുമാരന്‍ എന്ന കഥാപാത്രത്തെയാണ് രമേശ് എത്തുന്നത്.
രമേശിന്റെ കരിയറിലെ ആ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളി എന്ന തിരക്കഥ കൃത്താണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ സിനിമയില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ചോദ്യം ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്. ഒരു പാട്ട് രംഗത്തില്‍ സെക്കന്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നു പോകുന്ന വേഷം.
‘സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങള്‍ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തില്‍ നിന്നും മകന്‍ ‘കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളര്‍ച്ച,’ അഫ്‌സല്‍ കുറിക്കുന്നു.അച്ഛനും മകനുമൊപ്പമുള്ള താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments