ബിഗ് ബോസിൽ സഭ്യത വിട്ട് സംസാരിക്കരുതെന്ന് മത്സരാർത്ഥിയായ മഞ്ജുവിനോട് കഴിഞ്ഞാഴ്ചയാണ് മോഹന്‍ലാല്‍ ശാസിച്ചുകൊണ്ട് സംസാരിച്ചത്. എന്നാൽ പറഞ്ഞ് പോയതിന്റയെ അന്ന് തന്നെ ഇതെല്ലാം മത്സരാര്‍ത്ഥികളില്‍ ചിലര്‍ മറന്നുവെന്നാണ് ഇന്നലത്തെ എപ്പിസോഡ് വ്യക്തമാക്കുന്നത്. അടുക്കളയില്‍ നിന്നാണ് ഇന്നലെ പ്രശ്നങ്ങള്‍ തുടങ്ങിയത്.
ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പ്ലേറ്റില്‍ ചപ്പാത്തിയെടുത്ത് കറിയെടുക്കാന്‍ പോയ ജസ്ലയോട് താന്‍ വിളമ്പിത്തരാമെന്നും കറി കുറവാണെന്നും രജിത് പറയുന്നു. പെട്ടെന്ന് ക്ഷുഭിതയായ ജസ്ല രജിത്തിനോട് പൊട്ടിത്തെറിക്കുകയും ചപ്പാത്തി തിരിച്ച് എടുത്ത പാത്രത്തിലേക്ക് വലിച്ചെറിഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു. തുടർന്ന് ജസ്ലയെ സമാധാനിപ്പിക്കാന്‍ എത്തിയ പാഷാണം ഷാജി
രജിത്തിനെ അധിക്ഷേപിക്കുന്ന വാക്കുകളായിരുന്നു ഉപയോഗിച്ചത്.
ഒരു ഫാമിലിയായി ജീവിക്കുന്നവര്‍ക്കേ കൂടപ്പിറപ്പിന് ഒരു സങ്കടമുണ്ടായാല്‍ അറിയുള്ളൂ… ഒരു പന്നിക്കൂട്ടില്‍ ജീവിക്കുന്നതു പോലെയാണ് അയാള്‍ ജീവിക്കുന്നത് എന്നായിരുന്നു ഷാജി ആദ്യം പറഞ്ഞത്. പിന്നാലെ ജസ്ല ഭക്ഷണമൊക്കെ കഴിച്ച ശേഷം സിറ്റൗട്ടില്‍ സംസാരിക്കുമ്പോള്‍ വളരെ മോശമായ രീതിയില്‍ വീണ്ടും ഷാജി സംസാരിച്ചു. അത് ഏറ്റുപിടിക്കുന്ന തരത്തിലായിരുന്നു മറ്റുള്ളവരും സംസാരിച്ചത്. ‘നീ ഇത്രയും ഇവിടെ കാണിച്ചിട്ട് അയാള്‍ക്കൊരു സങ്കടവുമില്ല. അയാള്‍ പട്ടി ചന്തയ്ക്ക് പോയപോലെ വളര്‍ന്ന ആളാണ്. എനിക്കയാളെന്താന്നറിയാമോ… പട്ടിത്തീട്ടമില്ലേ… നമ്മള് ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല് കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക’ എന്നായിരുന്നു ഷാജി പറഞ്ഞത്.
സംഭവത്തിന് ശേഷം രജിത്തിനെ ഒറ്റപ്പെടുത്തണമെന്ന തരത്തിലായിരുന്നു ഷാജി മറ്റുള്ളവരോട് സംസാരിച്ചത്. അടുക്കളയില്‍ ഇനി ആരും കയറി സഹായിക്കണ്ട, നാളെ വൈകി കഴിച്ചാല്‍ മതി എല്ലാരും എന്നും ഷാജി പറഞ്ഞു.
എന്നാൽ ഷാജിയുടെ പരാമര്‍ശത്തിന് രൂക്ഷമായ രീതിയിലാണ് ബിബി കഫേയില്‍ പ്രേക്ഷകര്‍ പ്രതികരിച്ചത്. സുജോ യുടെ മുഖം ഉണങ്ങിയ മാങ്ങാണ്ടി പോലിരിക്കുന്നു എന്ന് സർ പറഞ്ഞപ്പോൾ ഭയങ്കര വയലൻ്റായ മഞ്ജുനെ … സുജോനെയല്ല, ആരെ പറഞ്ഞാലും ഞാനിങ്ങനെ പ്രതികരിക്കും എന്ന് പറഞ്ഞ മഞ്ജുനെ പാഷാണം സർ നെ പന്നിയോടൊ ഉപമിച്ചപ്പോൾ അവിടെങ്ങും കണ്ടില്ല… ദയവുചെയ്ത് ഈ സംസ്കാരമില്ലാത്തവരെയൊക്കെ പറഞ്ഞു വിട്ടിട്ട് ഇച്ചിരി മാന്യതയുള്ള കുറച്ച് പേരെ ഇതിലേയ്ക്ക് വിടൂ.. ഷാജി , മഞ്ജു… എന്നാണ് ഒരാൾ കമന്റ് ചെയുന്നത്, ഈ ഷാജി ഉദ്ദേശിക്കുന്നത് അവൻ വലിയ സംഭവം ആണ് എന്നാണോ … അവൻ എല്ലാരേം പറ്റിക്കാൻ നടക്കുന്നു …ചെള്ള പൊത്തി ഒന്നു കൊടുക്കണം അവന്,
പാഷാണം ഷാജി മാന്യത കാണിക്കുക … പട്ടിതീട്ടം പോലെ ഒക്കെ ഉപമിച്ചത് പക്കാ കചറ ആയി … പിന്നെ ഫാമിലി ഇല്ലാതെ ഒറ്റപ്പെടുന്നത് ദൈവത്തിന്റെ വിധി ആണ് … അതിനെ ഫാമിലി ഇല്ലാതേ പന്നിക്കൂട്ടത്തിൽ ജീവിച്ച ആൾ എന്നൊക്കെ പറയുന്നത് പക്കാ മോശം ആണ് എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Post Your Comments