
മലയാള സിനിമ ലോകത്ത് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് മഞ്ജുവാര്യര്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്തേക്ക് തിരിച്ചുവന്ന താരം മലയാളത്തിലും തമിഴിലും വിജയകൊടി പാറിച്ചു. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായാണ് മഞ്ജു വാരിയര്‍ സംവിധായകന് പ്രിയദര്‍ശനൊപ്പം ഒന്നിച്ച് അഭിനയിക്കുന്നത്. ചന്ദ്രലേഖയില്‍ പ്രിയന് പരിഗണിച്ചിരുന്നു എന്നാല്‍ പല കാരണങ്ങളാല്‍ അത് നടന്നില്ല. ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
തന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദര്ശന് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.
ചന്ദ്രലേഖ എന്ന സിനിമയ്ക്കായി തനെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. താന്‍ മനസ്സിലാക്കിയതുവച്ച് മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു.
കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും.കുഞ്ഞാലിമരക്കാറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്. വന്‍താരനിരയില്‍ ഒരുങ്ങുന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments