മലയാള സിനിമ ലോകത്ത് അഭിനയമികവുകൊണ്ട് ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ സൂപ്പര്‍താരമാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കച്ചത്. നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ വിസ്മയം തീര്‍ത്ത താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ പഴയക്കാലത്തെയും പുതിയ കാലത്തെയും കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം.
പണ്ട് ഹ്രസ്വ ചിത്രങ്ങളെടുക്കുന്നത് വളരെ പ്രയാസകരമായിരുന്നു. ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടുമാണ് പലരും സിനിമാ രംഗത്തെത്തിയത് എന്നാല്‍ എത്തിയവരാവടെ നിലനില്ക്കാന് കഷ്ടപ്പെടുകയാണ് അദ്ദേഹം പറഞ്ഞു. ചലച്ചിത്രസംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വരാന്‍ പോകുന്ന തലമുറ നിലവിലുള്ള തലമുറയെക്കുറിച്ച് അവരുടെ സിനിമകളെക്കുറിച്ച് മനസ്സിലാക്കി നല്ലൊരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഇത്തരം ഫെസ്റ്റിവലുകള്‍ കൊണ്ട് സാധ്യമാകുമെന്നും മമ്മൂട്ടി പറഞ്ഞു. 341 ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് സംവിധായകന് ഭദ്രന്റെ നേതൃത്വത്തില്‍ ഫൈനല്‍ ജൂറിക്ക് മുന്നിലെത്തിയ അമ്പത് ചിത്രങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം തെരഞ്ഞെടുത്തത്. എന്തായാലും സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments