
കമലിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച ലാല്‍ ജോസ് തന്റെ കരിയറിന്റെ തുടക്കകാലത്ത് നടി സുനിതയുമായി സ്വരചേര്‍ച്ചയുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ജയറാം നായകനായ ‘പൂക്കാലം വരവായ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് സുനിതയുടെ പേര് വിളിച്ചത് ചെറിയ രീതിയില്‍ പ്രശ്നം സൃഷ്ടിച്ചുവെന്നും പിന്നീട് കമല്‍ ഇടപെട്ടു പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ലാല്‍ ജോസ് പറയുന്നു.
‘രണ്ടു മൂന്ന്‍ തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിനു തയ്യാറാകാതിരുന്നപ്പോള്‍ ഞാന്‍ കാരണം തിരക്കി. സുനിതയുടെ ആയയാണ് മറുപടി പറഞ്ഞത്. തെന്നിന്ത്യന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. ഇത് കേട്ടപ്പോള്‍ എനിക്കും എന്തോ ദേഷ്യം വന്നു.ഒന്നുകില്‍ ‘സുനിതാമ്മ’ എന്ന് വിളിക്കണം അല്ലെങ്കില്‍ ‘മേഡം’ എന്ന് വിളിക്കണമെന്ന് അവരുടെ ആയ പറഞ്ഞപ്പോള്‍ മലയാളത്തില്‍ അമ്മ വിളി ഒന്നും പതിവില്ലെന്നും അവര്‍ക്ക് സുനിത എന്ന പേര് നല്‍കിയിരിക്കുന്നത് വിളിക്കാനാണെന്നും,ഞാന്‍ തിരിച്ചു മറുപടി നല്‍കി. പ്രശ്നം കൂടുതല്‍ വഷളായതോടെ കമല്‍ സാര്‍ ഇടപെട്ടു പ്രശ്നം ഒത്തു തീര്‍പ്പാക്കി. സിനിമയുടെ ചിത്രീകരണം തീരുംവരെ താന്‍ സുനിതയുമായി സംസാരിച്ചിരുന്നില്ല’.
Post Your Comments