ഹോളിവുഡിൽ നിരവധി ആരാധകരുള്ള താരസഹോദരിമാരാണ് കിം കര്‍ദാഷ്യാനും കെയ്ലി ജെന്നറും. മോഡലിങ് രംഗത്ത് സജീവമായ ഇരുവരും ഫാഷനില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
ഇപ്പോഴിതാ ഓസ്കര് പുരസ്കാര ചടങ്ങിനെത്തിയ ഇവരുടെ വസ്ത്രധാരണമാണ് വലിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കാഴ്ചയില്‍ വളരെ ആകര്‍ഷണീയമായ വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്. എന്നാൽ വസ്ത്രങ്ങൾ വളരെയധികം ഇറുക്കം കൂടിയത് മൂലം ഇവര്‍ക്ക് മര്യാദയ്ക്ക് ഒന്ന് ഇരിക്കാന്‍ പോലും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കാറില്‍ കിടന്നുകൊണ്ടാണ് ഇവര്‍ ചടങ്ങിനെത്തിയത്.
Kim Kardashian’s Oscars dress was so tight she couldn’t even sit in the car pic.twitter.com/BZSWJtjuac
— Shannon Barbour (@BonjourBarbour) February 10, 2020
തനിക്ക് ഇരിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി കിം ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇറുക്കം കൂടിയാലും മികച്ച വസ്ത്രമാണിതെന്നും കിം അഭിപ്രായപ്പെട്ടു. എന്നാൽ ഇവരുടെ വസ്ത്രത്തെ പരിസഹിച്ച് കൊണ്ടുള്ള ട്രോളുകളും സാമൂഹിക മാധ്യമത്തിൽ സജീവമാണ്.
Post Your Comments