CinemaLatest NewsMollywoodNEWS

പ്രിയദര്‍ശനെക്കുറിച്ച് തുറന്നു പറഞ്ഞ് മകള്‍ കല്യാണിപ്രിയദര്‍ശന്‍

മലയാള സിനിമാലോകത്ത് സൂപ്പര്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്നു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രങ്ങള്‍ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. അച്ഛന്‍ സംവിധാനത്തില്‍ ആണെങ്കില്‍ അമ്മ ലിസിയുടെ പാതയാണ് മകള്‍ സ്വീകരിച്ചത്. അനൂപ് സത്യന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വരനെ ആവിശ്യമുണ്ട്’ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. . അമ്മയായി പ്രിയനടി ശോഭനയും പ്രധാന കഥാപാത്രമായി സുരേഷ് ഗോപിയും വേഷമിട്ടു.അച്ഛനെക്കുറിച്ചുള്‌ല താരത്തിന്റെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തത്.

അച്ഛന്‍ സിനിമ കണ്ടിട്ട് എന്ത് അഭിപ്രായം പറഞ്ഞുവെന്ന് കല്ല്യാണിയോട് ചോദിച്ചപ്പോള്‍ കല്ല്യാണി പറഞ്ഞതിങ്ങനെ.. അച്ഛന്‍ സിനിമ കണ്ടിട്ടില്ല. സിനിമ കണ്ട ആളുകള്‍ ഒരുപാട് മെസേജുകള്‍ അച്ഛന് അയച്ചിരുന്നു. മെസേജുകളൊക്കെ വായിച്ചശേഷം അച്ഛന്‍ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ചയച്ചു. ‘ഐ ആം പ്രൗഡ് ഓഫ് യു’ എന്നാണ് മെസേജിലുണ്ടായിരുന്നതെന്നു കല്ല്യാണി പറയുന്നു.താരത്തിന്റെ ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button