
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ സജീവമായ പേരുകളാണ് ജൂഹി റുസ്തഗി, ഡോ. റോവിൻ ജോർജ് എന്നത്. ഉപ്പും മുളകും എന്ന പരമ്പരയിൽ ലച്ചുവയി എത്തിയ താരമാണ് ജൂഹി . എന്നാൽ പരമ്പരയിൽ നിന്നും പിൻമാറിയതിന് ശേഷമാണ് താൻ പ്രണയത്തിൽ ആണെന്ന സൂചന ജൂഹി നൽകുന്നത്. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് ജൂഹി ഉപ്പും മുളകിൽ നിന്നും പിന്മാറിയത്. എങ്കിലും സിനിമകളിൽ അവസരം വന്നാൽ ചെയ്യുമെന്നും, അതിനൊപ്പം യാത്രകൾ ചെയ്യാൻ ഇഷ്ട്ടമായത് കൊണ്ട് ഒരു യൂ ട്യൂബ് ചാനലും തുടങ്ങുമെന്ന് ജൂഹി പറഞ്ഞിരുന്നു. പിന്നാലെ ഇരുവരും ചേർന്ന് ചാനൽ ആരംഭിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഫെബ്രുവരി പതിനാലിന് വാലന്റൈൻ ദിവസം റിമി ടോമി അവതാരക ആയ ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എത്തുന്നത് ജൂഹിയും റോവുമാണ്. ഇരുവരും ഉൾപ്പെടുന്ന പ്രമോ വീഡിയോ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. നിങ്ങൾ നിലവിൽ വിവാഹിതർ ആണോയെന്നും, എൻഗേജ്മെന്റ് കഴിഞ്ഞോ എന്നും റിമി ഇരുവരോടും ചോദിക്കുന്നുണ്ട്. എന്നാൽ ഇല്ല എന്നാണ് ഇവർ മറുപടി നൽകുന്നത്.
Post Your Comments