മലയാള സിനിമയില്‍ മാറ്റത്തിന്റെ പുതിയവഴി കണ്ടെത്തിയ സംവിധായകനായിരുന്നു കെജി ജോര്‍ജ്ജ്, സ്വപ്നാടനവും, യവനികയും പഞ്ചവടിപ്പാലവുമൊക്കെ കെജി ജോര്‍ജ്ജിന്റെ ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളായിരുന്നു. തീര്‍ത്തും വാണിജ്യപരമായ സിനിമകളോട് കെജി ജോര്‍ജ്ജ് വിമുഖത പുലര്‍ത്തിയിരുന്നു. കെജി ജോര്‍ജ്ജിന് ജോഷിയെ പോലെയുള്ള സംവിധായകരോട് വലിയ മതിപ്പ് ഇല്ലായിരുന്നു, ശ്യാമ എന്ന സിനിമ കണ്ട ശേഷമാണ് കെജി ജോര്‍ജ്ജ് ജോഷി എന്ന സംവിധായകനെ അംഗീകരിച്ചത്. ശ്യാമ എന്ന സിനിമയുടെ പ്രിവ്യു ഷോ കാണാന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് കെജി ജോര്‍ജ്ജിനെ ക്ഷണിച്ചിരുന്നു. പക്ഷെ ജോഷിക്ക് അതില്‍ അതൃപ്തി ഉണ്ടായിരുന്നു. കെജി ജോര്‍ജ്ജിനെ പോലെ ഒരു ക്ലാസ് സംവിധായകനെ നമ്മുടെ വാണിജ്യ സിനിമ കാണാന്‍ എന്തിനു ക്ഷണിച്ചു എന്നായിരുന്നു ഡെന്നിസ് ജോസഫിനോടുള്ള ജോഷിയുടെ ചോദ്യം.
‘നമ്മുടെയൊക്കെ നിലവാരമുള്ള സിനിമകള്‍ കാണാന്‍ ഇയാളെപ്പോലെ ലെജന്റ് ആയ ഒരു സംവിധായകനെ എന്തിനു വിളിച്ചു കൊണ്ട് വന്നു’ എന്ന് പറഞ്ഞു ഡെന്നിസ് ജോസഫിനോട് ജോഷി ദേഷ്യപ്പെട്ടു. ഒടുവില്‍ ചിത്രം കഴിഞ്ഞപ്പോള്‍ കെജി ജോര്‍ജ്ജിനെ അഭിമുഖീകരിക്കാന്‍ ജോഷിക്ക് മടിയായതിനാല്‍ അദ്ദേഹം മാറി നിന്നു, മാറി നിന്ന ജോഷിയെ കെജി ജോര്‍ജ്ജ് സ്നേഹത്തോടെ ആലിംഗനം ചെയ്തിട്ട് പറഞ്ഞു. ‘ജോഷി, നിങ്ങളൊരു തല്ലിപ്പൊളി സംവിധായകനാണെന്നാണ് ഞാന്‍ കരുതിയത്, പക്ഷെ യു ആര് ഗുഡ് ഡയറക്ടര്‍ സിനിമ നന്നായിരിക്കുന്നു’
Post Your Comments