CinemaGeneralLatest NewsMollywoodNEWS

‘സ്വന്തം കാലിൽ നിന്ന ശേഷം പ്രണയിക്കുക’ ; പെൺകുട്ടികൾക്ക് ഉപദേശവുമായി അശ്വതി ശ്രീകാന്ത്

താൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് പ്ലസ് ടുവിന് പഠിക്കുന്ന ശ്രീകാന്ത് തന്നെ നോട്ടമിട്ടത്.

ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ ഒരു ഒരു വാലന്റൈൻ ഡേ കൂടി എത്തുമ്പോൾ പ്രണയദിനങ്ങളെ പറ്റി വാചാലയായിരിക്കുകയാണ് അശ്വതി. പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം ഇപ്പോഴും തുടരുന്നുവെന്നാണ് താരം പറഞ്ഞത്. നീണ്ട പത്തുവർഷത്തെ പ്രണയത്തിനൊടുവിലാണ് അശ്വതിയും  ശ്രീകാന്തും വിവാഹിതരാകുന്നത്. ഒട്ടറെ പ്രതിസന്ധികളും വേര്‍പാടിന്റെ കയ്പ്പും രുചിച്ചാണ് ഇരുവരും ഒന്നായതെന്നു പറയുകയാണ് അശ്വതി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വതി ഈ കാര്യം പറഞ്ഞത്.

താൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് പ്ലസ് ടുവിന് പഠിക്കുന്ന ശ്രീകാന്ത് തന്നെ നോട്ടമിട്ടത്. പ്ലസ്ടു ഫെയർവെല്ലിന്റെ സമയത്താണ് ശ്രീകാന്ത് ആദ്യമായി ഇഷ്ടം തുറന്നു പറഞ്ഞത്. അത് ഒരു ഭീകര പ്രൊപ്പോസ് ആയിരുന്നു. പക്വത ഏറെ കൂടുതൽ ആയിരുന്ന താൻ ആദ്യം ശ്രീകാന്തിനോട് മുഖം തിരിച്ചെന്നും, എന്നാൽ പിന്നീട് അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും അശ്വതി വ്യക്തമാക്കി.

പ്രണയം വീട്ടിൽ അറിയാതെ കൊണ്ടു പോകാൻ ഒരുപാട് കഷ്ടപെട്ടിരുന്നു. എന്നാൽ ഒരു കൂട്ടുകാരി ഒറ്റിയപ്പോൾ വിവരം വീട്ടിൽ അറിയുകയും അടി, ഇടി തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം ബ്രേക്കപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം ഒന്നരവർഷക്കാലം തങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അതിനു ശേഷം വീണ്ടും പ്രണയം ആരംഭിച്ചു. പിന്നീട് വീണ്ടും കുറെ കടമ്പകൾ നേരിട്ടശേഷം ആയിരുന്നു വിവാഹമെന്നും അശ്വതി പറഞ്ഞു.

വിവാഹം കഴിഞ്ഞ ഉടൻ താൻ ഗർഭിണിയായി. പിന്നെ ജോലിത്തിരക്കുകൾ, അങ്ങനെ ഇപ്പോഴാണ് എല്ലാം ഒന്ന് സൈഡാക്കി തങ്ങൾക്കായി സമയം കണ്ടെത്താൻ തുടങ്ങിയതെന്നും അശ്വതി പറഞ്ഞു. തന്റയെ പ്രണയ കഥ പറയുമ്പോഴും മറ്റുള്ളവർക്കായി ഒരു ഉപദേശവും അശ്വതി നൽകുന്നുണ്ട്.

പഠനം ആദ്യം പൂർത്തിയാക്കുക. സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്തുക. ഭർത്താവ് നോക്കും എന്ന ഫാന്റസിയുടെ പുറത്ത് ഒരു പെൺകുട്ടിയും പ്രണയിക്കാൻ നിൽക്കരുത് അശ്വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button