ബോളിവുഡില്‍ നിരവധി ആരാധകരുള്ള പ്രിയതാരമാണ് തന്റെ അഭിനയമികവുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ വരുണ്‍ ധവാന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ബോളിവുഡ് മുഴുവന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയായിരുന്നു താരത്തിന്റെ വിവാഹം. എന്നാല്‍ അതിനിടെയാണ് ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ലോകത്തെ പിടിമുറുക്കിയിരിക്കുന്നത്. ഇതുകാരണമാണ് നടക്കാനിരിക്കുന്ന കല്യാണം നടന്‍ വരുണ്‍ ധവാന്റെ മാറ്റിവെക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്. ഇവരെ കൂടാതെ ബോളിവുഡിലെ അടുത്ത വിവാഹത്തെക്കുറിച്ചും ബോളിവുഡില്‍ റിപ്പോര്‍ട്ട് ഉണ്ട്. ആലിയ ഭട്ടിന്റെയും റണ്‍ബീര്‍ കപൂറിന്റെയും വിവാഹദിവസം നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട് . അതേസമയം വരുണ്‍ ധവാന്റെ വിവാഹം നടക്കാനിരിക്കുന്നത് തായ്ലാന്റില്‍വെച്ചായിരുന്നു.അവിടെത്തെ ആഡംബര റിസോര്‍ട്ടിലാണ് വിവാഹ സത്ക്കാരവും മറ്റും നടക്കേണ്ടത്. എന്നാല്‍, കൊറോണ ഭീഷണിയുള്ളത് കൊണ്ട് വിവാഹം മാറ്റിവെക്കുകയും സ്ഥലം മാറ്റിവെക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് അറിയാന്‍ കഴിയുന്നത്.
താരത്തിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. നടാഷ ദലാലിനെയാണ് വരുണ്‍ വിവാഹം ചെയ്യാന്‍ പോകുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ തായ്ലന്റിലെ റിസോര്‍ട്ട് ബുക്ക് ചെയ്യുകയും പേപ്പറില്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ വിവാഹ സ്ഥലം മാറ്റാനാണ് കുടുംബങ്ങളുടെ തീരുമാനം .വിനോദസഞ്ചാരികള്‍ ഇതിനോടക്കം തന്നെ തായ്ലന്റിലേക്കുള്ള യാത്രകള്‍ പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments