CinemaGeneralLatest NewsMollywoodNEWS

‘തിലകന്റ അനിയനോ മറ്റുമാണോ’? ഉപ്പും മുളകിലെ മാധവൻ തമ്പി സത്യത്തിൽ ആരാണ്

തിലകനുമായി അദ്ദേഹത്തിന് എന്തെകിലും ബന്ധം ഉണ്ടോ എന്നാണ് പരമ്പരയിലെ മാധവൻ തമ്പിയുടെ അഭിനയം കണ്ട് എല്ലാവരും ചോദിക്കുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിൽ അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. പരമ്പരയിൽ മാധവൻ തമ്പി എന്ന കഥാപാത്രമായി എത്തുന്നത് കോട്ടയം രമേശ് ആണ്. ബാലുവിന്റയെ അച്ഛനായിട്ടാണ് മാധവൻ തമ്പി പരമ്പരയിലെത്തുന്നത്.  എന്നാൽ മാധവൻ തമ്പിയെ മലയാളത്തിന്റയെ അഭിനയ കുലപതിയായ തിലകനായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തിലകനുമായി അദ്ദേഹത്തിന് എന്തെകിലും ബന്ധം ഉണ്ടോ എന്നാണ് പരമ്പരയിലെ മാധവൻ തമ്പിയുടെ അഭിനയം കണ്ട് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ കോട്ടയം രമേശ് എന്ന കലാകാരനെ കുറിച്ച് വിപിൻ നാഥ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………………..

“ഒന്നു പകച്ചു പോയാൽ പിന്നെ മനുഷ്യനെ പത്ത് പൈസക്ക് കൊള്ളത്തില്ല ”

ഡ്രൈവർ കുമാരേട്ടൻ അല്ല കുമാരൻ എന്ന സാരഥിയുടെ ഉപേദേശമാണിത്.. അതിലുപരി സൂചനയുമാണ്.. കുമാരനെ പോലെ ആത്മാർത്ഥതയും കൂറുമുള്ള തൊഴിലാളികൾ വെള്ളിത്തിരയിൽ തന്നെ വിരളമാണ്..

ചിത്രത്തിൽ കുമാരനെ കാണിക്കുമ്പോഴൊക്ക എന്തോ മഹാനടൻ തിലകനെ ഓർത്തു പോയി.. ശബ്ദത്തിലുള്ള സാമ്യത, ചില ചേഷ്ടകൾ,ശരീരഭാഷാ അങ്ങനെ എല്ലാം കൊണ്ടും.. ഇത് ആദ്യമായല്ല “വൈറസ് ” എന്ന സിനിമയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ആയി വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു.. ഇനി തിലകൻ സാറിന്റെ അനിയനും മറ്റുമാണോ?? ചോദ്യങ്ങൾ അതിന്റെ ഉത്തരം കണ്ടെത്തി..

തിരുവനന്തപുരം സൗപർണിക, അക്ഷരകല, അശ്വതി, കോട്ടയം നാഷനൽ, പാലാ കമ്മ്യൂണിക്കേഷൻസ്, പൂഞ്ഞാർ നവധാര, അരീന കൊല്ലം, എൻ. എൻ പിള്ളയുടെ വിശ്വകേരള കലാസമിതി, തൃശൂർ കലാനിലയം എന്നീ പ്രസിദ്ധ സമിതികളിലൂടെ അഹോരാത്രം തട്ടിനെ കർമമേഖലയാക്കി നാടകരംഗത്തെ മികച്ചനടനായി തീർന്ന “കോട്ടയം രമേശ് ” എന്ന കലാകാരനാണ് അദ്ദേഹം..

ചിലർക്ക് “ഉപ്പും മുളകിലെ” മാധവൻ തമ്പിയുമാണ്.. കാർബൺ, വാരിക്കുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും ഭാഗമായ ഈ നടന് ഇനിയുള്ള ചലച്ചിത്രയാത്രയിൽ മുതൽ കൂട്ട് തന്നെയാകും “അയ്യപ്പനും കോശിയിലെ” ഡ്രൈവർ കുമാരേട്ടൻ അല്ല കുമാരൻ.. അത്ര മനോഹരമാക്കിയിട്ടുണ്ട്..

shortlink

Post Your Comments


Back to top button