മറിമായത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ വിവാഹവും വിവാഹ വിശേഷങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.അതേസമയം തങ്ങളുടെ ജീവിതം കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണെന്ന് സ്നേഹ നേരത്തെ പറഞ്ഞിരുന്നു. കലാജീവിതത്തിന് ശക്തമായ പിന്തുണയാണ് ശ്രീ നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തോടെ സ്‌നേഹ അഭിനയം നിര്‍ത്തുമോ എന്നായിരുന്നു ആരാധകരുടെ സംശയം എന്നാല്‍ അഭിനയ ജീവിതം തുടരുമെന്നും അതിനുള്ള സകലപിന്തുണയും താന്‍ നല്‍കുമെന്നുമായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.
വിവാഹശേഷം പരിപാടികളില്‍ മറ്റും പങ്കെടുത്തിരുന്നുവെങ്കിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. എന്നാല്‍ പരസ്യത്തിലൂടെ തങ്ങള്‍ വീണ്ടും ഒരുമിച്ച് എത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇരുവരും വിവാഹത്തിന് ശേഷമുള്ള രണ്ടും പേരുടെയും ആദ്യ ഷൂട്ടിന്റെ സന്തോഷത്തിനൊപ്പം ഫോട്ടോയും സ്നേഹ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഇതിനോടക്കം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം വിവാഹശേഷമുള്ള ഇടവേള അവസാനിപ്പിച്ച് മറിമായത്തിലേക്ക് സ്നേഹ നേരത്തെ ജോയിന്‍ ചെയ്തിരുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ശ്രീകുമാര്‍ ഇപ്പോള്‍ അതേസമയം സിനിമയ്ക്ക് വേണ്ടിയാണ് ് താടിയും മുടിയും വളര്‍ത്തിയതെന്ന് സ്നേഹ പറഞ്ഞിരുന്നു. വിവാഹത്തിന് ഈ രൂപത്തിലല്ലാതെ വന്നൂടായിരുന്നോയെന്ന് ചോദിച്ചതിനെക്കുറിച്ചുള്ള വിശദീകരണം നേരത്തെ സ്നേഹ നല്‍കിയിരുന്നു. താടിയും മുടിയും വെട്ടാനല്ല മറിച്ച് വൃത്തിയാക്കി വെക്കാനായിരുന്നു പറഞ്ഞത്. അമ്പലത്തിലെത്തിയപ്പോള്‍ ശ്രീയുടെ കോലം കണ്ട് ഞെട്ടിയിരുന്നുവെന്നും സ്നേഹ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരങ്ങളുടെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments