ആരാധകരെ മുഴുവന്‍ അത്ഭുതപ്പെടുത്തി എത്തിയിരിക്കുകയാണ് സാനിയ മിര്‍സ താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തന്റെ ശരീരഭാരം 89 കിലോയില്‍ നിന്നും 63 കിലോയായി കുറച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സാനിയ മിര്‍സ. പ്രസവശേഷം 89 കിലോയോളമായിരുന്നു താരത്തിന്റെ ശരീരഭാരം എന്നാല്‍ തന്റെ കഠിന പ്രയത്നത്തിലൂടെ താരം ആ നേട്ടം കുറക്കുകയായിരുന്നു.താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നമുക്ക് എല്ലാവര്ക്കും പലലക്ഷ്യങ്ങള്‍ ഉണ്ട്. ഓരോദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ചിലപ്പോള്‍ ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. അഭിമാനപുരസരം ഓരോലക്ഷ്യവും നേടണം. 4 മാസത്തിനുള്ളില്‍ എന്റെ ഒരുലക്ഷ്യം താന്‍ നേടിയെടുത്തു. ഒരു കുഞ്ഞിനു ജന്മം നല്കിയ ശേഷവും ആരോഗ്യമുള്ളവളായി താന്‍ തിരികെ വന്നു. കഠിന പ്രയത്നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്.
ഇനിയും ഏതാനും കടമ്പകള്‍ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ. മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ചിലപ്പോള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല. കാരണം ഇതില്‍ എത്രപേര്‍ നമുക്കൊപ്പം നില്‍ക്കുമെന്ന് ദൈവത്തിന് നന്നായി അറിയാം. എനിക്കിതു സാധിച്ചു എങ്കില്‍ എല്ലാവര്ക്കും സാധിക്കും. വിശ്വസിക്കൂ. താരത്തിന്റെ ഈ മാറ്റം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments