BollywoodCinemaGeneralLatest NewsNEWS

സല്‍മാന്‍ ഐശ്വര്യയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു ; ഇരുവരും തമ്മിലുള്ള പ്രണയം പരാജയപ്പെട്ടതിനെ കുറിച്ച് സല്‍മാന്റെ മുന്‍കാമുകി സോമി അലി

1997ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

ഒരു കാലത്ത് ബോളിവുഡിലെ പ്രണയജോഡികളായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. സല്‍മാന്‍ ഖാന്‍ വളരെ നീചമായി ഐശ്വര്യയോട് പെരുമാറിയതോടെ ഐശ്വര്യ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോഴിതാ ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സല്‍മാന്റെ മുന്‍കാമുകി സോമി അലി ഐശ്വര്യ സല്‍മാനെ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

” 1997ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. എന്റെ പിതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സല്‍മാന്‍ ചില സഹായങ്ങള്‍ ചെയ്തു. ഐശ്വര്യയോടു പറയാതെ യുഎസിലേക്കു പോകുകയും ചെയ്തു. ഇതിനു ശേഷം സല്‍മാനുമായുള്ള എല്ലാ ബന്ധങ്ങളും ഐശ്വര്യ അവസാനിപ്പിക്കുകയായിരുന്നു. പലതവണ ഐശ്വര്യയെ ഇക്കാര്യം പറഞ്ഞു മനസിലാക്കാന്‍ സല്‍മാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.” – സോമി അലി പറഞ്ഞു.

ബന്ധം അവസാനിപ്പിച്ചതോടെ ഐശ്വര്യയുടെ സഹതാരങ്ങളുമായി ചേര്‍ത്ത് സല്‍മാന്‍ അപവാദങ്ങള്‍ പറയാന്‍ തുടങ്ങി. പല സെറ്റുകളിലും വന്നു സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കി. അങ്ങനെ ഓരോ സിനിമയില്‍ നിന്നും ഐശ്വര്യയെ മാറ്റേണ്ടി വന്നു. പിരിഞ്ഞതിന് ശേഷം സല്‍മാന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അതൊന്നും ആരെയും അറിയിക്കാതെ ഐശ്വര്യ ജോലിക്ക് പോകുമായിരുന്നെന്നും പറഞ്ഞു. ഒരിക്കല്‍ മദ്യപിച്ച് ബോധരഹിതനായി സല്‍മാന്‍ ഐശ്വര്യയുടെ അപ്പാര്‍ട്മെന്റില്‍ എത്തി ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നാൽ സല്‍മാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് മുൻപ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button