ബോളിവുഡിന്റെ പ്രിയതാരങ്ങളാണ് നടന്‍ രണ്‍വീറും നടി റാണി മഖര്‍ജിയും താരങ്ങളുടെ അഭിനയമികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.അതേസമയം താരങ്ങളുടേതായുള്ള ചെറിയ കാര്യങ്ങള്‍ പോലും വളരെ പെട്ടന്നാണ് ആരാധകര്‍ കണ്ടെത്തുക. ഇതവണ അതരത്തില്‍ ഒരു കണ്ടെത്തലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോളിതാ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി അത്തരമൊരു ട്രോളിന് ഇരയാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയ വീണ്ടും ആ കാര്യം ഏറ്റെടുത്തിരിക്കുകയാണ് .
നടന്‍ രണ്‍വീറിന്റെയും നടി റാണി മുഖര്‍ജിയുടെയും വസ്ത്രങ്ങളാണ് സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുവരുടെയു വസ്ത്രത്തിലെ സമ്യത ചൂണ്ടിക്കാട്ടിയാണ് സബ്യസാചിയെ ട്രോളുന്നത്. ഒന്നാം വിവാഹവാര്‍ഷികം പ്രമാണിച്ച് രണ്‍വീര്‍ സിങ്ങും ഭാര്യ ദീപിക പദുകോണും സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍ രണ്‍വീര്‍ അണിഞ്ഞ കുര്‍ത്തയുടെ അതെ ഡിസൈനില്‍ തന്നെയുള്ള ചുരിദാര്‍ ധരിച്ച്റാണി മുഖര്‍ജി പുതിയ സിനിമയുടെ പ്രചാരണത്തിന് എത്തിയതുമാണ് സോഷ്യല്‍ മീഡിയ ട്രോള്‍ മഴയാക്കിയിരിക്കുന്നത്.
സബ്യസാചി തന്നെയാണ് റാണിയുടെ ചിത്രം പങ്കുവച്ചത്.ഇതിന് താഴെ രണ്‍വീറിന്റെ കെയറിങ് മനസ്സാണ് ഈ കാണുന്നത്, ഷെയറിങ് ഈസ് കെയറിങ്, ബാക്കി തുണി പാഴാകാതിരിക്കാനുള്ള സബ്യസാചിയുടെ മനസ്സ് കാണാതെ പോകരുത്, എന്നെല്ലാമാണ് കമന്റുകള്‍. താരങ്ങളുടെ വസ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്.
Post Your Comments