ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരെ പരാതിയുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനി നിയന്ത്രിച്ചിരുന്ന തന്റെ ഉടമസ്ഥതയിലുള്ള ആപ്പ് കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും സജീവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം പാണ്ഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മാര്‍ച്ച് 2019 മുതല്‍ പൂനം പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു ആപ്പ് രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് നിയന്ത്രിക്കുന്നത്. എന്നാല്‍ കുറച്ച് മാസങ്ങല്‍ക്ക് മുന്‍പ് ഈ കമ്പനിയുമായുള്ള കരാര്‍ താന്‍ റദ്ദാക്കിയെന്നാണ് പൂനം അവകാശപ്പെടുത്തത്. കരാര്‍ റദ്ദാക്കിയിട്ടും ആപ്പ് സജീവമായി നില്‍ക്കുന്നതിനാലാണ് പൂനം നിയമപരമായി രംഗത്തെത്തിയിരിക്കുന്നത്. ആപ്പ് വഴി രാജ് കുന്ദ്ര നടിയുടെ ഫോണ്‍ നമ്പർ പുറത്തുവിട്ടെന്നും ഇതേതുടര്‍ന്ന് തനിക്ക് മോശമായ സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നും പൂനം പരാതിയില്‍ പറയുന്നു. പൊലീസിനെ സമീപിച്ചപ്പോള്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസ്സമ്മതിച്ചതിനേ തുടര്‍ന്നാണ് പൂനം പാണ്ഡെ കോടതിയെ സമീപിച്ചത്.
Post Your Comments