GeneralLatest NewsMollywood

ആ പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്കുന്നു; വിവാദങ്ങളെക്കുറിച്ച് നവ്യ നായര്‍

ഒരു സ്വകാര്യ ചാനൽ ഷോയിൽ ‘ഭക്ഷണം പാകം ചെയ്യാൻ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നു നവ്യ

മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. അതിന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ നേരിട്ട വിവാദങ്ങളെക്കുറിച്ചു താരം പങ്കുവച്ചു.

ഒരു സ്വകാര്യ ചാനൽ ഷോയിൽ ‘ഭക്ഷണം പാകം ചെയ്യാൻ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നു നവ്യ പറഞ്ഞതു വലിയ ചർച്ചയായിരുന്നു. അതിന്റെ പേരില്‍ താരം അഹങ്കാരിയാണെന്ന് വിമര്‍ശിച്ചിരുന്നു.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ.. ”ഞാൻ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു. പക്ഷേ, ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്. ഇന്നത്തെ കുട്ടികൾ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്. പക്ഷേ, ഏതു സംഘനടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം. പ്രശ്നങ്ങൾ ഉണ്ടാക്കാനാകരുത്, പ്രശ്നങ്ങളുള്ളപ്പോൾ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്.”

shortlink

Related Articles

Post Your Comments


Back to top button