കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം നൽകുമെന്ന് സിനിമാ താരം ജാക്കി ചാൻ. ഏകദേശം ഒരു കോടി രൂപയ്ക്ക് തുല്യമാണിത് . ഒരു ദേശീയ മാധ്യമത്തോടാണ് ജാക്കി ചാൻ ഈ കാര്യം പറഞ്ഞത്. ‘ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക. വളരെയധികം പേർ എന്നെപ്പോലെ വൈറസിനെതിരായ മരുന്ന് പെട്ടെന്നുതന്നെ കണ്ടുപിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ ഞാൻ അവരോട് ഒരു കോടി നൽകി നന്ദി പറയും’ ജാക്കി ചാൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ 25 ഓളം രാജ്യങ്ങളിലായി 40000ത്തോളം ആളുകള്‍ നിരീക്ഷണത്തിലുമാണ്. നിലവില്‍ മരുന്നുകളില്ലാത്ത ഈ പകര്‍ച്ചവ്യാധിയെ തുരത്താനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞരും.
Post Your Comments