വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നാ സിനിമയിലൂടെയാണ് റീബ മോണിക്ക മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ നിറഞ്ഞു നില്‍ക്കുന്ന റീബ വിജയ് നായകനായ ബിഗിലിലും ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. പരസ്യത്തില്‍ നിന്ന് സിനിമയിലെത്തിയ റീബ സിനിമയില്‍ എത്തപ്പെട്ടതിനെക്കുറിച്ച് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്.
‘ഞാന്‍ ജനിച്ചത് പാലയിലാണ്. പക്ഷെ പഠിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലാണ്. പപ്പയ്ക്ക് കസ്റ്റംസ് സെന്‍ട്രല്‍ എക്സൈസിലായിരുന്നു ജോലി. അങ്ങനെയാണ് ബാംഗ്ലൂരിലേക്ക് എത്തുന്നത്. പിന്നെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പപ്പയുടെ ട്രാന്‍സ്ഫറിനനുസരിച്ച് താമസം മാറ്റേണ്ടി വന്നു. നാല് വര്‍ഷം മുന്‍പ് പപ്പ മരണപ്പെട്ടു. പിന്നീട് ബാംഗ്ലൂര്‍ തന്നെ സ്ഥിരതാമസമാക്കി. ‘മിടുക്കി’ എന്ന ടിവി ഷോയില്‍ നിന്നാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലേക്ക് വരുന്നത്. ‘മിടുക്കി’യില്‍ സെക്കന്റ് റണ്ണറപ്പായിരുന്നു. എന്റെ ഒരു അങ്കിള്‍ പരസ്യ ഏജന്‍സിയിലാണ്. അങ്ങനെ മിടുക്കി കഴിഞ്ഞതിനു ശേഷം ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചു. ദീദി ഷാംപൂവിന്‍റെ പരസ്യം ചെയ്യുമ്പോഴാണ് അതിന്റെ സംവിധായകന്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലേക്ക് വഴികാട്ടുന്നത്. നിവിന്‍ പോളി പ്രേമം ചെയ്തു തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു എന്റെ വരവ്. വിനീത് ശ്രീനിവാസനെ എങ്ങനെയെങ്കിലും ഒന്ന് കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. നിവിന്‍ പോളിയുടെ കടുത്ത ആരാധികയായ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു’.
Post Your Comments