
മോഡലിംഗില്‍ സജീവമായ പവൻ അടുത്തിടെയാണ് ബിഗ് ബോസിലേക്ക് എത്തിയത്. ഷോയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ സുജോ മാത്യുവിന്റെ കസിന് കൂടിയാണ് പവൻ. എന്നാൽ പവന്റെ വരവ് ഷോയിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ഷോയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ പവന് മുഖ്യശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. കോള്‍ സെന്റര്‍ ടാസ്ക്കിനിടയിൽ അലക്സാന്‍ഡ്രയുമായി നടന്ന ഒരു സംഭവമാണ് ഇതിന് കാരണമായത്.
ഇതിനിടയിലാണ് സുജോയുടെ ഗേള്‍ഫ്രണ്ടിനെക്കുറിച്ച് പവന് പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ച വിഷയത്തിന് വഴി വെച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ഇവരെ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റിത്താമസിപ്പിച്ചത്. ഇപ്പോഴിതാ പരിപാടിയിലേക്ക് പവൻ തിരിച്ചെത്തിരിക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
ലക്ഷ്വറി ടാസ്ക്കിനിടയില്‍ തന്റെ കൈയ്യില്‍ നിന്നും പവന് നാണയം തട്ടിപ്പറിച്ചതിനെക്കുറിച്ച് പറയുന്ന ദയയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരു നാണയമെങ്കില് ഒന്ന്, അത് തനിക്ക് പ്രധാനപ്പെട്ടതാണ്. എന്നാല്‍പ്പിന്നെ സൂക്ഷിച്ച് വെക്കണമായിരുന്നുവെന്നായിരുന്നു പവന്റെ മറുപടി. അതിനിടയില്‍ പ്രതീക്ഷിക്കാതെ ഇത് കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചുകൊണ്ടുപോവുമെന്ന് താന്‍ ആലോചിക്കുന്നിലെന്നായിരുന്നു ദയ പറഞ്ഞത്. അത് ഗെയിമെന്നായിരുന്നു പവന്റെ മറുപടി.
Post Your Comments