CinemaGeneralMollywoodNEWS

ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് സാബുവിനെ ; വെളിപ്പെടുത്തി ഹിമ ശങ്കർ

ഷോയിലെ ഒന്നാം സ്ഥാനക്കാരനായ സാബുമോനുമായിട്ടുള്ള ചില വിവാദങ്ങളാണ് ഹിമ കൂടുതൽ പ്രേക്ഷകർക്കിടയിൽ അറിയാൻ സാധിച്ചത്.

ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ഹിമ ശങ്കർ. 21 ദിവസം എം,മാത്രമാണ് ഹിമ ഷോയിൽ മത്സരിച്ചതെങ്കിലും ഇന്നും പ്രേക്ഷകർ ഹിമയെ ഓർത്തിരിക്കാൻ ചില കാരണങ്ങൾ ഉണ്ട്. ഷോയിലെ ഒന്നാം സ്ഥാനക്കാരനായ സാബുമോനുമായിട്ടുള്ള ചില വിവാദങ്ങളാണ് ഹിമ കൂടുതൽ പ്രേക്ഷകർക്കിടയിൽ അറിയാൻ സാധിച്ചത്. ഇപ്പോഴിതാ ആ വിവാദങ്ങളെ കുറിച്ച് ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് ഹിമ.

എനിക്ക്  സാബുവിനോട്  പ്രണയം ഉണ്ട് എന്നൊന്നും പറഞ്ഞിട്ടില്ല. ഇഷ്ടം എന്നു മാത്രമേ പറഞ്ഞിട്ടൊള്ളൂ. ഈ ഇഷ്ടം എന്ന് പറയുന്നത് അത് ഉണ്ടാവുന്നതാണ്. അത് ഒരിക്കലും വേറെ ഒരു രീതിയിൽ കാണണം,അല്ലെങ്കിൽ ഒരു ഫിസിക്കൽ ബന്ധത്തിലേക്ക് പോകണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ അത് ഒന്നും ഉണ്ടായിട്ടു പറഞ്ഞതുമല്ല. ആളുകൾ എടുത്ത രീതിയിലാണ് പ്രശ്നമായത്. ഞാൻ വളരെ ക്ലിയർ കട്ടായി പറഞ്ഞ കാര്യമാണത്. അതൊന്നും ആരും ശ്രദ്ധിച്ചിട്ടില്ല. 21 ദിവസവും ഞങ്ങൾ തമ്മിൽ അടി ആയിരുന്നു. എങ്കിലും അവിടെ നിന്നും ഞാൻ ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ആ മനുഷ്യനെയാണ് ഹിമ പറഞ്ഞു.

ഞങ്ങൾ അതിൽ അടിയിട്ടാലും വളരെ വലിയ കൂട്ടുകാർ ആയിരുന്നു.
പക്ഷെ അത് ഷോയിൽ കാണിച്ചിട്ടില്ല. അതിൽ ഉണ്ടായിരുന്നവർക്ക് അത് അറിയാം അത് കൊണ്ട് തന്നെ ഞങ്ങളുടെ ഇടയിലെ അടിയിൽ പിന്നെ അവർ ഇടപെടാതെ ആയി. പിന്നെ ആ വ്യക്തിയോട് ദേഷ്യം തോന്നിയത് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഗെയിം കളിച്ചപ്പോൾ മാത്രമാണ് . പുള്ളിക്ക് അറിയാം എവിടെ തൊട്ടാൽ എനിക്ക് പൊള്ളുമെന്ന്. ആ രീതിയിൽ അദ്ദേഹം കളിച്ചു. നിങ്ങൾ കാണുന്നത് മാത്രമല്ല കളി. എഡിറ്റേഴ്സിന്റെ കൈയിലാണ് കളി ഇരിക്കുന്നത് ഹിമ വ്യക്തമാക്കി.

.

shortlink

Related Articles

Post Your Comments


Back to top button