ഗോകുൽ സുരേഷ് ഗോപി നായകനായി എത്തിയ മുദ്ദുഗവ് സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അർഥന ബിനു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലും ചേക്കേറിയ അര്‍ഥന വീണ്ടും മമ്മൂട്ടി ചിത്രമായ ഷൈലോക്കിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിരിക്കുകയാണ്. മലയാള സിനിമയിൽ നല്ല കഥാപത്രങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് ഇടവേള സംഭവിച്ചെത്തതെന്നാണ് അർഥന പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർഥന ഈ കാര്യം പറയുന്നത്.
‘മലയാളത്തെ ഞാൻ മറന്നതല്ല. നല്ല കഥാപാത്രങ്ങളുമായി വന്ന് മലയാളം എന്നെ വിളിക്കാതിരുന്നതാണ്. അഭിനയിക്കാനാണ് ആഗ്രഹം. അതിൽ ഭാഷയൊരു പ്രശ്നമല്ല. അതുകൊണ്ടാണ് മലയാളത്തിൽ നല്ല അവസരം കിട്ടാതെ വന്നതോടെ തമിഴിലേക്കു പോയതെന്നും അർഥന പറയുന്നു. എന്നാൽ മറ്റു ഭാഷകളിൽ അഭിനയിക്കുമെങ്കിലും തിരുവനന്തപുരം വിട്ടൊരു പരിപാടിയുമില്ലെന്നും അർഥന വ്യക്തമാക്കി. അമ്മയെയും അനുജത്തിയെയും വിട്ടു മാറിനിൽക്കുകയെന്നു വച്ചാൽ എനിക്കു ചങ്കുപറിയും പോലെയാണ് എവിടെയായാലും പോയി അഭിനയിക്കും, തിരിച്ചുവരും. അത്രതന്നെ അർഥന പറഞ്ഞു.
ഷൈലോക്കിലെ അവസരം വന്നപ്പോൾ തന്നെ പോസിറ്റീവ് വൈബ് തോന്നിയിരുന്നു. പിന്നെ മമ്മുക്കയുടെ കൂടെ അഭിനയിക്കാമല്ലോ എന്ന ആഗ്രഹവും. സിനിമയിൽ ഹാഫ് സാരി എന്റെ യൂണിഫോമാണെന്നു പറഞ്ഞ് കൂട്ടുകാർ കളിയാക്കാൻ തുടങ്ങിയിട്ടുണ്ട്. ഹാഫ് സാരിയും മുല്ലപ്പൂവും ബോറടിയായി. ഇനിയൊന്നു മാറ്റിപ്പിടിക്കണമെന്നും അർഥന വ്യക്തമാക്കി.
Post Your Comments